Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ജൂത ഭീകരത': വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രായേൽ ആക്രമണം; കുടിയേറ്റക്കാർക്കെതിരെ ഉപരോധം വേണമെന്ന് ബെൽജിയം

text_fields
bookmark_border
ഇത് ജൂത ഭീകരത: വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രായേൽ ആക്രമണം; കുടിയേറ്റക്കാർക്കെതിരെ ഉപരോധം വേണമെന്ന് ബെൽജിയം
cancel
camera_alt

ബിന്യമിൻ നെതന്യാഹു

ജെറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തയ്ബ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പ് സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്രജ്ഞരുടെ സംഘത്തിന് നേരെ ജൂത തീവ്രവാദികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.

"യൂറോപ്യൻ നയതന്ത്രജ്ഞർ ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകളിൽ ജാഗ്രത പാലിക്കണം. എന്നാൽ ആരോപണങ്ങൾ എത്രത്തോളം ഗുരുതരമാണോ, അത്രത്തോളം വ്യക്തമായ തെളിവുകളും ആവശ്യമാണ്," പ്രസ്താവന വ്യക്തമാക്കുന്നു. ഒലിവ് വിളവെടുപ്പ് കാലത്ത് വെസ്റ്റ് ബാങ്കിലെ ജൂത നിവാസികളെയും ഇസ്രായേലിനെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണിതെന്നും നെതന്യാഹു ആരോപിച്ചു.

അതേസമയം, സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കളും മുൻ സൈനിക മേധാവികളും വിമർശിച്ചത്. നയതന്ത്രജ്ഞർക്ക് നേരെ നടന്ന ആക്രമണം 'ജൂത ഭീകരത' (Jewish terror) ആണെന്ന് മുൻ സൈനിക മേധാവിയും യാഷർ പാർട്ടി തലവനുമായ ഗാഡി ഐസൻകോട്ട് വിമർശിച്ചു. സർക്കാരിന്റെ പിന്തുണയോടെയാണ് വെസ്റ്റ് ബാങ്കിൽ അക്രമങ്ങൾ അരങ്ങേറുന്നതെന്നും രാജ്യത്തിന്റെ അന്താരാഷ്ട്ര അംഗീകാരവും സുരക്ഷയും തകർക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീപ്പിൾ ഓഫ് ഇസ്രായേൽ പാർട്ടി തലവൻ ഓഫർ വിന്ററും അക്രമത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തി.

ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ അക്രമ സംഭവങ്ങളെ അപലപിക്കുകയും ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ ഐ.ഡി.എഫ് (IDF) മുൻകൂട്ടി അറിയാതെയുള്ള സന്ദർശനമാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമായ സുരക്ഷാ സേന കൃത്യസമയത്ത് സ്ഥലത്തെത്താതിരുന്നതും ഇതിനാലാണെന്ന് സൈന്യം വിശദീകരിച്ചു.

അതേസമയം, ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കുറ്റക്കാരായ കുടിയേറ്റക്കാർക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും എതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു. അധിനിവേശ ശക്തിയെന്ന നിലയിൽ നയതന്ത്രജ്ഞരുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്രാൻസ്, ബെൽജിയം, പോളണ്ട് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് ആക്രമിക്കപ്പെട്ട സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഇസ്രായേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ഇത് ജൂത ഭീകരത': വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ഇസ്രായേൽ ആക്രമണം; കുടിയേറ്റക്കാർക്കെതിരെ ഉപരോധം വേണമെന്ന് ബെൽജിയം
Next Story