Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 14കാരൻ ഫലസ്തീൻ ബാലനെ വധിച്ച് ഇസ്രായേൽ
text_fieldsbookmark_border
റാമല്ല: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം ഫലസ്തീൻ ബാലനെ വെടിവെച്ചുകൊന്നു. 14 വയസ്സുള്ള ഉമർ ഖാലിദ് ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ റെയ്ഡിൽ ബാലന് തലക്കാണ് വെടിയേറ്റത്.
തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. പലരെയും അറസ്റ്റു ചെയ്യുകയുമുണ്ടായി.
തങ്ങൾക്കുനേരെയുള്ള ആക്രമണത്തോടുള്ള പ്രതികരണമെന്ന നിലക്കാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സേന ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

