തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം
text_fieldsബൈറൂത്ത്: തെക്കൻ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗൺ ഗ്രാമത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. രണ്ടു മലകൾക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. പടിഞ്ഞാറൻ ബെക്കയിലെ സോഹ്മോറിൽ ഡ്രോൺ ഉപയോഗിച്ചും ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നയാൾ കൊല്ലപ്പെട്ടു.
അതിനിടെ, കഴിഞ്ഞയാഴ്ച ലബനാൻ അതിർത്തിയിൽ നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇസ്രായേൽ സൈന്യം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അതിനിടെ ലബനാൻ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് തെക്കൻ ലബനാൻ, സിറിയൻ അതിർത്തി പ്രദേശങ്ങൾ, അഭയാർഥി സെറ്റിൽമെന്റുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
ജർമനിയും നെതർലൻഡ്സും പൗരൻമാരോട് ലബനാൻ വിടാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.

