Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലേക്കുള്ള...

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ

text_fields
bookmark_border
ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ
cancel

ടെൽ അവീവ്: ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് അറിയിച്ച് ഇസ്രായേൽ. വൈദ്യുതി, പെട്രോളിയം ഉൽപന്നങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ വിതരണം നിർത്തുമെന്ന് ഇസ്രായേൽ പ്രധാനമ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അറിയിച്ചത്. നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശനിയാഴ്ച തന്നെ ഗസയിലേക്കുള്ള വൈദ്യുതി ഇസ്രായേൽ വിച്ഛേദിച്ചതായാണ് വിവരം. ഇതോടെ ഗസ്സ ഇരുട്ടിലായതായും റിപ്പോർട്ടുകളുണ്ട്. ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സ്’ അ​ധി​നി​വി​ഷ്ട ഗ​സ്സ​യി​ൽ​നി​ന്ന് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 250ഓളം ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 232ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin NetanyahuGaza Genocide
News Summary - Israel will cut off supplies to Gaza - Netanyahu
Next Story