Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെതന്യാഹു കൈപ്പറ്റിയ സമ്മാനങ്ങൾ തിരിച്ചുനൽകണമെന്ന് ഇസ്രായേൽ
text_fieldsbookmark_border
ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അധികാരത്തിലിരിക്കെ കൈപ്പറ്റിയ വില കൂടിയ സമ്മാനങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ സർക്കാർ.യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരിൽ നിന്നടക്കം സ്വീകരിച്ച 42 ഓളം സമ്മാനങ്ങൾ തിരിച്ചുനൽകണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് നെതന്യാഹുവിനോട് ആവശ്യെപ്പട്ടത്.
സന്ദർശനത്തിനിടെ, വിദേശ രാഷ്ട്രത്തലവൻമാർ സമ്മാനം നൽകുന്നത് പതിവാണ്. 90 ഡോളറിനു മുകളിൽ വിലയുള്ള സമ്മാനങ്ങളാണെങ്കിൽ അത്, ഇസ്രായേൽ സർക്കാരിെൻറ സ്വത്തായിട്ടാണ് കണക്കുകൂട്ടുന്നത്. ഭരണകാലത്ത് ലഭിച്ച വിലകൂടിയ സമ്മാനങ്ങളിൽ ഒന്നുപോലും നെതന്യാഹുവും ഭാര്യ സാറയും സർക്കാരിനു തിരിച്ചുനൽകിയിട്ടില്ല. ഫ്രാൻസിസ് മാർപാപ്പ, ജർമൻ,ഫ്രഞ്ച് നേതാക്കൾ എന്നിവരും നെതന്യാഹുവിന് സമ്മാനങ്ങൾ നൽകിയിരുന്നു.
Next Story

