Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ മരണം 100...

ഇസ്രായേലിൽ മരണം 100 കടന്നു; ജറുസലമിൽ നിയന്ത്രണം കർക്കശമാക്കി

text_fields
bookmark_border
ഇസ്രായേലിൽ മരണം 100 കടന്നു; ജറുസലമിൽ നിയന്ത്രണം കർക്കശമാക്കി
cancel

ജറുസലം: മരണസംഖ്യ 100 കടന്ന​തോടെ കോവിഡ്​ വ്യാപനം തടയാൻ വിശുദ്ധനഗരമായ ജറുസലമിൽ ഇസ്രായേൽ നിയന്ത്രണം കർക്കശമാക് കുന്നു. ജറുസലമിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.

നാല് പ്രദേശങ്ങളി ൽ താമസിക്കുന്നവർ അയൽ‌നാടുകളിലേക്ക്​ പോകുന്നത്​ നിരോധിച്ചു. ചികിത്സക്കും അവശ്യ ജോലികൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുപരിപാടികൾക്ക്​ നേരത്തെ തന്നെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനായിരങ്ങൾ പ​ങ്കെടുക്കുന്ന പെസഹാ ആചരണത്തിന്​ ഇത്തവണ പത്തോളം പേർക്ക്​ മാത്രമാണ്​ അനുമതി നൽകിയത്​.

പുണ്യനഗരയിൽ വിലക്ക്​ ഏർപ്പെടു​ത്തുന്നതിനെതിരെ തീവ്ര യാഥാസ്​ഥിക വിഭാഗക്കാരായ മന്ത്രിമാർ കടുത്ത എതിർപ്പാണ്​ പ്രകടിപ്പിച്ചത്​. എന്നാൽ, 100ലേറെ മരണവും 10,000 ലേറെ പോസിറ്റീവ്​ കേസുകളും റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ അടച്ചുപൂട്ടലല്ലാതെ വഴിയില്ലെന്ന്​ ഭൂരിഭാഗം മന്ത്രിമാരും ചൂണ്ടിക്കാട്ടി.

ഇസ്രായേലിൽ സ്​ഥിരീകരിച്ച കേസുകളിൽ അഞ്ചിലൊന്നും ജറുസലമിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ്​ ബാധിതരിൽ അധികവും രാജ്യത്തെ തീവ്ര യാഥാസ്​ഥിക വിശ്വാസികൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്​. ഇവർ സാമൂഹിക അകലം പാലിക്കാനുള്ള സർക്കാർ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeljerusalemquarantinecovid 19
News Summary - Israel tightens quarantine in Jerusalem
Next Story