ഗസ്സയുടെ കൂടുതൽ ഭാഗം കൈയേറി ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ അധിനിവേശം വ്യാപിപ്പിച്ച് ഇസ്രായേൽ സൈന്യം. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇസ്രായേൽ സൈനിക സാന്നിധ്യത്തിന് അനുമതി നൽകിയ ‘ഓറഞ്ച് ലൈൻ’ഭാഗമാണ് 11 ശതമാനം ഭാഗത്തേക്ക് കൂടി വിപുലപ്പെടുത്തിയത്. ഇതോടെ ഗസ്സയുടെ 64 ശതമാനം ഭാഗവും ഇസ്രായേലിന്റെ നിയന്ത്രണത്തിലായി. ബാക്കി 36 ശതമാനം ഭാഗത്താണ് 20 ലക്ഷത്തിലേറെ ഫലസ്തീനികൾ ഇടുങ്ങിക്കഴിയുന്നത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ഗസ്സ. അതിനിടെ നേരത്തെ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലുകളെ അപഹസിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഹമാസിന്റെ നാവിക കമാൻഡർ മൻസൂർ സമി മഹ്മൂദിനെ വധിച്ചതായി ഞായറാഴ്ച ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സെൻട്രൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനത്തിന് മേൽ ബോംബിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

