Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ ആണവ കേന്ദ്രങ്ങൾ...

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; വലിയ വില നൽകേണ്ടിവരുമെന്ന് ഐ.ആർ.ജി.സി

text_fields
bookmark_border
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ  ആക്രമണം; വലിയ വില നൽകേണ്ടിവരുമെന്ന് ഐ.ആർ.ജി.സി
cancel

തെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രായേൽ ആക്രമണം. അതേസമയം ന്യൂക്ലിയൻ പ്ലാന്‍റുകൾക്കും ശുദ്ധജല പ്ലാന്‍റിനും നേരെയുണ്ടായ ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് ഇറാൻ സേന മുന്നറിയിപ്പ് നൽകി. അറാക്കിലെ ഖന്ദബ് ശുദ്ധജല പ്ലാന്‍റിനും അർദകാനിലെ യുറേനിയം സംഭുഷ്ഠീകരണ കേന്ദ്രം ബുഷേർ ന്യൂക്ലിയർ പ്ലാന്‍റ് എന്നിവക്കെതിരെയാണ് ആക്രമണമുണ്ടായത്. ഉരുക്കുനിർമാണ ശാലക്കുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇസ്രായേൽ നഗരങ്ങളിൽ ഇറാന്‍റെ മിസൈൽ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വലിയ നാശനഷ്ടവും ഉണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് ഇസ്രയേൽ വാണിജ്യകേന്ദ്രങ്ങളെ അടക്കം ലക്ഷ്യംവെച്ച് ഇറാൻ ആക്രമണം ഉണ്ടായത്. ഇത് മാർക്കിറ്റ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇസ്രായേലിന്‍റെ വടക്ക് ഭാഗത്ത് ഹിസ്ബുല്ലയും ആക്രമണം നടത്തി.

ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇസ്രായേൽ തീ കൊണ്ട് കളിച്ചെന്ന് ഐ.ആര്‍.ജി.സി എയറോസ്പേസ് കമാൻഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു. തങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സ് നാ​വി​ക സേ​ന ത​ല​വ​ൻ അ​ലി​റി​സ ത​ൻ​ക്സീ​രിയെ വ​ധി​ച്ചെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടിരുന്നു. ഇ​റാ​ൻ നാ​വി​കസേനയുടെ ബു​ദ്ധി​കേ​ന്ദ്ര​വും നാ​വി​ക സേ​ന​യു​ടെ ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ൽ ഇ​റാ​ൻ നാ​വി​ക​സേ​ന​യെ ക​രു​ത്തു​റ്റ ഒ​ന്നാ​ക്കി മു​ന്നി​ൽ​നി​ർ​ത്തു​ന്ന​തി​ലും വലിയ പ​ങ്കുവ​ഹി​ച്ച തസ്കീരിക്കെതിരെ നേരത്തെയും വധശ്രമം ഉണ്ടായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷാ​ദ്യ​വും വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ടി​നി​ർ​ത്ത​ലി​ന് അ​മേ​രി​ക്ക ശ്ര​മം ശ​ക്ത​മാ​ക്കു​ന്നു​വെ​ന്ന ട്രം​പി​ന്റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കി​ടെ ഒ​രു പ്ര​മു​ഖ​ൻ കൂ​ടി കൊ​ല്ല​പ്പെ​ടു​ന്ന​ത് ഇ​റാ​ന് ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ങ്കി​ലും മ​റി​ക​ട​ക്കാ​വു​ന്ന ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​നം ഇ​പ്പോ​ഴും രാ​ജ്യ​ത്തി​നു​ണ്ടെന്നാണ് വിലിയിരുത്തൽ. കഴിഞ്ഞ് മാസം 28നാണ് ഇറാനു നേരെ ഇസ്രായേൽ -യു.എസ് സംയുക്ത ആക്രമണമുണ്ടായത്. യുദ്ധത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ, സുരക്ഷേ മേധാവി അലി ലറിജാനി എന്നിവർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsnuclearIran-USUS Attack on IranIsrael Iran War
News Summary - Israel strikes Iranian nuclear development facilities, Tehran vows retaliation
Next Story