Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നെതന്യാഹു മാറിയിട്ടും രക്ഷയില്ല; ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
cancel
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹു മാറിയിട്ടും...

നെതന്യാഹു മാറിയിട്ടും രക്ഷയില്ല; ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

text_fields
bookmark_border

ജറൂസലം: അഗ്​നിബലൂണുകൾ അയച്ചെന്ന്​ ​ആരോപിച്ച്​ ഗസ്സയിൽ ആഴ്ചകൾക്കിടെ വീണ്ടും ബോംബു വർഷിച്ച്​ ഇസ്രായേൽ. ബിൻയമിൻ നെതന്യാഹുവിന്‍റെ പിൻഗാമിയായി നാഫ്​റ്റലി ബെനറ്റ്​ എത്തി രണ്ടാം ദിവസമാണ്​ ഉപരോധമുനയിലുള്ള ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ അഗ്​നി വർഷിച്ചത്​.

ദക്ഷിണ ഇസ്രായേലിൽ ഗസ്സയിൽനിന്നുള്ള അഗ്​നി ബലൂണുകൾ പതിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. 20ഓളം ഇടങ്ങളിൽ അഗ്​നി ബലൂണുകൾ വീണ്​ അഗ്​നിബാധയുണ്ടായതായി റിപ്പോർട്ടുണ്ട്​.

ഹമാസ്​ കേന്ദ്രങ്ങൾക്കു നേരെയെന്ന പേരിൽ നടന്ന ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഗസ്സയുടെ തെക്കൻ മേഖലയിലെ ഖാൻയൂനിസിലാണ്​ ഇസ്രായേൽ ബോംബറുകൾ എത്തിയത്​. ഖാൻ യൂനിസിനു പുറമെ ഗസ്സ പട്ടണത്തിലും ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. രണ്ട്​ യുദ്ധ വിമാനങ്ങൾക്കു പുറമെ ഡ്രോണുകളും ആക്രമണത്തിൽ പ​ങ്കെടുത്തി.

11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച്​ മേയ്​ 21ന്​ വെടിനിർത്തൽ നിലവിൽവന്ന ശേഷം ആദ്യമായാണ്​ വീണ്ടും ഇസ്രായേൽ ബോംബുവർഷിക്കുന്നത്​. ഗസ്സ ആക്രമണത്തിൽ 66 കുട്ടികളുൾപെടെ 256 പേർ മരിച്ചിരുന്നു. 12 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടു.

തിങ്കളാഴ്ച അധികാരമേറ്റ നാഫ്​റ്റലി ബെനറ്റ്​ സർക്കാർ ജറൂസലമിൽ പ്രകോപനപരമായ തീവ്രജൂത സംഘടനകളുടെ ജറൂസലം മാർച്ചിന്​ അനുമതി നൽകിയിരുന്നു. അനുമതിക്കെതിരെ ഹമാസ്​ ശക്​തമായി പ്രതികരിച്ചിരുന്നു. മാർച്ചിൽ പ്രതിഷേധിച്ച്​ ഗാസയിൽ നൂറുകണക്കിന്​ ഫലസ്​തീനികൾ മാർച്ച്​ സംഘടിപ്പിക്കുകയും ചെയ്​തു. 1967ലെ ഇസ്രായേൽ അധിനിവേശത്തിന്‍റെ വാർഷിക ആഘോഷമായിട്ടായിരുന്നു ജറൂസലം മാർച്ച്​. 'അറബികൾക്ക്​ മരണം' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ജൂത കുടിയേറ്റ സംഘടനകളുടെ പ്രകടനം. ഇതിന്​ മുന്നോടിയായി നഗരത്തിലെ പഴയ പട്ടണത്തിനുസമീപത്തെ ഡമസ്​കസ്​ ഗേറ്റിനരികെനിന്ന്​ 13 ഫലസ്​തീനികളെ അറസ്റ്റ്​ ചെയ്​ത്​ ഇസ്രായേൽ പൊലീസ്​ മാർച്ച്​ തടസ്സങ്ങളില്ലാതെ നടക്കുമെന്ന്​ ഉറപ്പാക്കി. സ്റ്റൺ ഗ്രനേഡ്​ ആക്രമണത്തിൽ 33 ഫലസ്​തീനികൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelGaza AttackJarusalem March
News Summary - Israel strikes in Gaza after arson attacks
Next Story