മൂന്നു ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ചുകൊന്നു
text_fieldsറാമല്ല: വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ മൂന്നു ഫലസ്തീനികളെ വെടിവെച്ചുകൊന്നു. അഹ്മദ് ഫഷഫ്ഷിഹ് (22), സുഫിയാൻ ഫഖൂരി (26), നായിഫ് മലയ്ഷിഹ് (25) എന്നിവരാണ് മരിച്ചത്. സിവിലിയൻ വേഷത്തിലെത്തിയ ഇസ്രായേലി പ്രത്യേക സേനയാണ് കാറിൽ പോകുന്നവർക്കുനേരെ വെടിവെച്ചത്. ചൊവ്വാഴ്ച വെടിയേറ്റ 14കാരൻ വലീദ് നാസറും വ്യാഴാഴ്ച മരിച്ചു. ആറുപേരെ വെടിവെച്ചുകൊലപ്പെടുത്തി രണ്ടു ദിവസത്തിനകമാണ് മൂന്നുപേരെക്കൂടി വധിച്ചത്. പിടികിട്ടാപ്പുള്ളിയെ പിടിക്കാനെത്തിയപ്പോൾ ചെറുത്തുനിൽപുണ്ടായതിനാലാണ് വെടിവെച്ചതെന്ന് ഇസ്രായേൽ പ്രതികരിച്ചു.
ചൊവ്വാഴ്ച ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ റെയ്ഡിൽ ആറുപേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 14 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 78 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഫലസ്തീനികളുടെ ആക്രമണത്തിൽ 13 ഇസ്രായേൽ പൗരന്മാരും യുക്രെയ്നിയൻ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

