Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംസ്റ്റർഡാം സംഘർഷം: പൗരൻമാരെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ വിമാനങ്ങൾ അയക്കുന്നു

text_fields
bookmark_border
ആംസ്റ്റർഡാം സംഘർഷം: പൗരൻമാരെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ വിമാനങ്ങൾ അയക്കുന്നു
cancel

തെൽ അവീവ്: ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്ബാൾ ക്ലബ് ആരാധകരും ഫലസ്തീൻ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൗരൻമാരെ രക്ഷിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നേരത്തെ ഇസ്രായേൽ ആരാധകരോട് ഹോട്ടലുകളിൽ തന്നെ തങ്ങാൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക വിമാനം അയക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്ബാൾ ക്ലബ് ആരാധകർ ഫലസ്തീൻ അനുകൂലികൾക്കു നേരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീൻ പതാക വലിച്ചുകീറുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡച്ച് ടീമായ അജാക്സിനെതിരായ യൂറോപ്പ ലീഗ് മത്സരം കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാത്രി സ്റ്റേഡിയം വിട്ടു പുറത്തെത്തിയ ഇസ്രായേൽ ആരാധകർ ഫലസ്തീൻ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീൻ പതാക വലിച്ചു കീറുകയുമായിരുന്നു.

മക്കാബി തെൽഅവീവ് ക്ലബ് ആരാധകർക്ക് വംശീയതയുടെയും ഫലസ്തീൻ വിരുദ്ധ പെരുമാറ്റത്തിന്റെയും നീണ്ട ചരിത്രമുണ്ട്. ഇസ്രായേലിലെ ഏറ്റവും വംശീയ സോക്കർ ക്ലബ്ബ് ആയി അറിയപ്പെടുന്നതാണ് മക്കാബി തെൽഅവീവ് ക്ലബ്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ ക്ലബ് കളിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശനമായും വേഗത്തിലും പ്രവർത്തിക്കാനും ഇസ്രായേലികളുടെ സമാധാനം ഉറപ്പാക്കാനും നെതന്യാഹു ഡച്ച് അധികാരികളോട് അഭ്യർഥിച്ചു.

പത്തു ഇസ്രായേലികൾക്ക് പരിക്കേറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ സ്ഥിരീകരിച്ചു. ‘വ്യാഴാഴ്ച രാത്രി ആംസ്റ്റർഡാമിൽ ഇസ്രായേൽ ക്ലബായ മക്കാബി തെൽഅവീവ് ഫുട്ബോൾ ടീമിന്റെ ആ​രാധകർ ആക്രമിക്കപ്പെട്ടതായി അമേരിക്കയിലെ ഇസ്രായേൽ എംബസി എക്‌സിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel sends rescue planes after football fans reportedly attacked in Amsterdam
Next Story