ലബനാനിൽനിന്ന് ഉടൻ പിന്മാറില്ലെന്ന് ഇസ്രായേൽ
text_fieldsജറൂസലം: വെടിനിർത്തൽ കരാറിൽ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ ലബനാനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നിബന്ധനകൾ ലബനാൻ പൂർണമായും നടപ്പാക്കിയില്ലെന്നും നെതന്യാഹു പ്രസ്താവനയിൽ ആരോപിച്ചു. സൈന്യത്തെ പിൻവലിക്കാനുള്ള 60 ദിവസത്തെ സമയപരിധി നീളുമെന്ന ധാരണയോടെയാണ് വെടിനിർത്തൽ കരാർ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ തയാറാക്കിയ ഹിസ്ബുല്ലയുമായുള്ള കരാർ പ്രകാരം ഇസ്രായേൽ സൈന്യത്തെ പൂർണമായും പിൻവലിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുകയാണ്. ഹിസ്ബുല്ല ലിതാനി നദിയുടെ വടക്കൻ ഭാഗത്തേക്ക് പിൻവലിയണമെന്നും പകരം യു.എൻ സമാധാന സേനക്കൊപ്പം ലബനാൻ സായുധ സേന തെക്കൻ അതിർത്തിയിൽ നിലയുറപ്പിക്കണമെന്നുമാണ് കരാർ.
അതേസമയം, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി നീട്ടാൻ യു.എസും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

