Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ദികളിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; മരിച്ചത് ജർമൻ-ഇസ്രായേൽ വംശജ

text_fields
bookmark_border
എങ്ങ​നെയാണ് കൊല്ല​പ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അൽജസീറ
ബന്ദികളിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; മരിച്ചത് ജർമൻ-ഇസ്രായേൽ വംശജ
cancel

തെൽഅവീവ്: ഇസ്രായേലിൽനിന്ന് ഹമാസ് ബന്ദികളാക്കിയവരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ. ജർമൻ-ഇസ്രായേൽ വംശജയായ ഷാനി നിക്കോൾ ലൂക്ക് ആണ് മരിച്ചത്. ഒക്‌ടോബർ 7 ന് ഇസ്രായേലിൽ നടന്ന സംഗീതോത്സവത്തിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഷാനിയുടെ മരണവിവരം ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗാണ് സ്ഥിരീകരിച്ചത്.

അതേസമയം, എങ്ങ​നെയാണ് കൊല്ല​പ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹ​മാ​സ് അറിയിച്ചിരുന്നു. ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെ ബന്ദികളാക്കിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

“ഷാനി നിക്കോൾ ലൂക്ക് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ ഖേദമുണ്ട്” -ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ജർമനിയിലെ ബിൽഡ് പത്രത്തോട് പറഞ്ഞു. തങ്ങളുടെ ഒരു പൗര മരിച്ചതായി ജർമനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇ​സ്രാ​യേ​ൽ സൈ​ന്യം ഗ​സ്സ മു​ന​മ്പി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യാ​ൽ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ബന്ദികളുടെ കുടുംബങ്ങൾ ആ​ശ​ങ്ക അറിയിച്ചിരുന്നു. അതേസമയം, ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ അന്യായമായി തടവിലിട്ട ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ച്ചാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്നാണ് ഹ​മാ​സി​ന്റെ വാ​ഗ്ദാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്നും ഈ വാഗ്ദാനം സ്വീ​ക​രി​ച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കണമെന്നുമാണ് ബന്ദികളുടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം.

ബ​ന്ദി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ബ​ന്ധു​ക്ക​ൾ ശ​നി​യാ​ഴ്ച തെ​ൽ അ​വീ​വി​ൽ റാ​ലി ന​ട​ത്തിയിരുന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഹൈ​ഫ, അ​ത്‍ലി​ത്, കേ​സ​റി​യ, ബേ​ർ​ഷേ​വ, എ​യ്‍ലാ​ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ്ര​ക​ട​നം ന​ട​ത്തി. ഇ​തി​നു​പി​ന്നാ​ലെ, യു​ദ്ധ ആ​സൂ​ത്ര​ണ ച​ർ​ച്ച​ക്ക് ഇ​ട​വേ​ള ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​. കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​ൻ​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​മാ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​സ്രാ​യേ​ലി​ലെ 19 ജ​യി​ലു​ക​ളി​ലും അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ഒ​രു ജ​യി​ലി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ളാ​ണ് ത​ട​വു​കാ​രാ​യി ക​ഴി​യു​ന്ന​ത്.

അ​തേ​സ​മ​യം, എ​ന്തെ​ങ്കി​ലും ധാ​ര​ണ​ക​ളെ​ക്കു​റി​ച്ച് നെ​ത​ന്യാ​ഹു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ബ​ന്ദി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും തേ​ടു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. ഏ​താ​നും മാ​സം മു​ത​ൽ 80 വ​രെ പ്രാ​യ​മു​ള്ള​വ​ർ ബ​ന്ദി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് സൈ​നി​ക ന​ട​പ​ടി​യു​ടെ പ്ര​ധാ​ന ഭാ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ബ​ന്ദി​ക​ളു​​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി മെ​ൽ​റാ​വ് ഗോ​നെ​ൻ നെ​ത​ന്യാ​ഹു​വി​നോ​ട് പ​റ​ഞ്ഞു. ഇ​വ​രു​ടെ മ​ക​ൾ റോ​മി​യും ബ​ന്ദി​ക​ളി​ലൊ​രാ​ളാ​ണ്. സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

രണ്ടുദിവസങ്ങളിലായി നാലുബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79), അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് മോചിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel says German-Israeli woman taken hostage found dead
Next Story