ഫലസ്തീൻ കുടുംബത്തിന് ഇസ്രായേൽ നൽകിയത് മറ്റൊരാളുടെ മൃതദേഹം
text_fieldsജറൂസലം: ഒക്ടോബറിൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീൻ ബാലെൻറ മൃതദേഹമെന്നുപറഞ്ഞ് ഇസ്രായേൽ കൈമാറിയത് മറ്റൊരാളുടെതെന്ന് കുടുംബം. ഇസ്റ ഖസീമിയ, അംജദ് അബൂസുൽത്താൻ(14) എന്നീ ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറാൻ തീരുമാനിച്ചത്.
അബൂസുൽത്താെൻറ മൃതദേഹം കൈമാറുേമ്പാൾ തിരിച്ചറിയാൻ ബന്ധുക്കൾക്ക് സമയവും നൽകിയിരുന്നില്ല. അബദ്ധം സംഭവിച്ചതിൽ ഇസ്രായേൽ സൈന്യം ഖേദം പ്രകടിപ്പിച്ചു. ശരിയായ മൃതദേഹം കുടുംബത്തിന് ഉടൻ കൈമാറുമെന്നും അറിയിച്ചു. മുന്നറിയിപ്പുപോലും നൽകാതെ ഇസ്രായേൽ സൈന്യം അബൂസുൽത്താനെ വെടിവെക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

