ഗസ്സയിൽ 21 സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
text_fieldsഗസ്സ: ഗസ്സയിൽ 21 സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ . ഇതോടെ ആകെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 208 ആയി ഉയർന്നുവെന്നും ഇസ്രായേൽ അറിയിച്ചു. ഗസ്സയിലെ ഇസ്രായേലിന്റെ അധിനിവേശത്തിന് ശേഷമാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്.
സ്ഫോടനത്തിൽ കെട്ടിടം തകർന്നാണ് 21 സൈനികർ കൊല്ലപ്പെട്ടതെന്ന് പ്രതിരോധസേന അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ അറിയിച്ചു. ഹമാസ് പോരാളികളുടെ വെടിവെപ്പിൽ ഇസ്രായേൽ സൈന്യം സൂക്ഷിച്ചിരുന്ന മൈനുകൾ പൊട്ടിത്തെറിച്ചാണ് കെട്ടിടം തകർന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം, തെക്കൻ ഗസ്സയിൽ കൊല്ലപ്പെട്ട 10 പേരുടെ വിവരങ്ങൾ മാത്രമാണ് ഇസ്രായേൽ സേന ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തകർന്ന കെട്ടിടത്തിൽ ഇപ്പോഴും ഇസ്രായേൽ സൈനികർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
അതേസമയം, ഖാൻ യൂനിസിലെ റെഡ് ക്രെസന്റ് ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം നടത്തി. കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

