Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണങ്ങളിൽ...

ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്

text_fields
bookmark_border
ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്
cancel
camera_alt

വടക്കൻ ഗസ്സയിലുണ്ടായ ഇസ്രായേല ആക്രമണം

ഗസ്സ: ഇസ്രായേൽ ആക്രമണങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഫലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ ന്യൂസാണ് ഇക്കാര്യം അറിയിച്ചത്. 1500 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 260 പേരാണ് ഗസ്സ നഗരത്തിൽ മരിച്ചത്. സെൻട്രൽ ഗസ്സയിലെ ഡെർ അൽ-ബലാഹിൽ 80 പേരും വടക്കൻ പ്രദേശത്തുള്ള ജബലയ അഭയാർഥി ക്യാമ്പിൽ 40 പേരും കൊല്ലപ്പെട്ടു.

ബെയ്ത് ലാഹിയ നഗരത്തിൽ 10 ഫലസ്തീനികളും തെക്കൻ പ്രദേശമായ ഖാൻ യൂനിസിൽ 20 പേരും കൊല്ലപ്പെട്ടു. അതേസമയം ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറക്കാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.ഇസ്രായേൽ ആക്രമണം മൂലം ദുരിതത്തിലായ ഗസ്സക്ക് റഫ അതിർത്തി വഴി സഹായം നൽകാനും അനുവദിക്കുന്നില്ലെന്നാണ് വിവരം.

അതേസമയം, ഗസ്സയിലെ ആശുപത്രികളെ മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടേയും ക്ഷാമം വലക്കുകയാണ്. ജനറേറ്ററുകളിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണത്തിനായി സുരക്ഷിത പാതയൊരുക്കണമെന്നാണ് ഗസ്സയിലെ ആരോഗ്യപ്രവർത്തകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Israel raids killed more than 400 Palestinians in one day: Report
Next Story