ഈജിപ്തുമായുള്ള ഗ്യാസ് ഇടപാടിൽനിന്ന് ഇസ്രായേൽ പിന്മാറി; യു.എസിന് അതൃപ്തി, ഊർജ്ജ സെക്രട്ടറി ഇസ്രായേൽ സന്ദർശനം റദ്ദാക്കി
text_fieldsയു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്
ജറൂസലം: ഈജിപ്തുമായുള്ള 3500 കോടി ഡോളറിന്റെ പ്രകൃതിവാതക ഇടപാടിൽനിന്ന് ഇസ്രായേൽ പിന്മാറി. ഇടപാടുമായി മുന്നോട്ടുപോകാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഇസ്രായേൽ സന്ദർശനം റദ്ദാക്കി.
ന്യായമായ വില ലഭിക്കാതെയും ഇസ്രായേലി താൽപര്യം സംരക്ഷിക്കാതെയും കരാറുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഇസ്രായേലി ഊർജ്ജ മന്ത്രി എലി കോഹൻ പറഞ്ഞു.
ഇസ്രായേലിലെ ലുവൈത്തൻ ഗ്യാസ് ഫീൽഡിൽനിന്ന് ഈജിപ്തിലേക്ക് പ്രകൃതിവാതകം കയറ്റിയയക്കാനായിരുന്നു നീക്കം. നടപ്പാവുകയാണെങ്കിൽ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിയാവുമായിരുന്നു ഇത്.
ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി
ജറുസലേം: ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ വൻ പ്രതിഷേധവുമായി അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ തെരുവിലിറങ്ങി. ‘ദലക്ഷം പേരുടെ പ്രതിഷേധം’ എന്ന പേരിൽ നടന്ന പരിപാടി സംഘർഷത്തിലും ഒരു യുവാവിന്റെ മരണത്തിലും കലാശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് രണ്ട് ലക്ഷത്തിലേറെ ഹരേദികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
പ്രകടനം കാണാൻ ബഹുനില കെട്ടിടത്തിൽ കയറിനിന്ന യുവാവ് ദുരൂഹസാഹചര്യത്തിൽ വീണുമരിച്ചു. മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20കാരനാണ് മരിച്ചത്. ഇയാളുടെ മരണം ആത്മഹത്യയാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ പണിതീരാത്ത കെട്ടിടത്തിൽനിന്നാണ് യുവാവ് വീണത്. മരണവാർത്ത പരന്നതോടെ സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും സുരക്ഷിതമായി പിരിഞ്ഞുപോകാൻ പങ്കെടുത്തവരോട് ആവശ്യപ്പെടുകയും ചെയ്തു.
പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രാർത്ഥനാ റാലി എന്ന നിലയിലാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ഏകദേശം 2,00,000 പേരടങ്ങുന്ന ജനക്കൂട്ടത്തിൽ ചിലർ അക്രമാസക്തരായി. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ തത്സമയ സംപ്രേക്ഷണത്തിനിടെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പോർട്ടിങ് തുടർന്നത്.
സമരക്കാരെ പിരിച്ചുവിടാൻ ബലംപ്രയോഗിച്ചത് പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ലിറ്റ്‌സ്‌മാൻ വീണു മരിച്ച സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

