Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവിന്റെ നീക്കങ്ങൾക്ക് തടയിട്ട് പ്രസിഡന്റ്; ഇസ്രായേലിൽ സർക്കാർ രൂപവത്കരണത്തിന് കളമൊരുങ്ങുന്നു

text_fields
bookmark_border
നെതന്യാഹുവിന്റെ നീക്കങ്ങൾക്ക് തടയിട്ട് പ്രസിഡന്റ്; ഇസ്രായേലിൽ സർക്കാർ രൂപവത്കരണത്തിന് കളമൊരുങ്ങുന്നു
cancel

ജറുസലേം: ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ആക്കംകൂട്ടി, കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രസിഡന്റ് ഇസഹാക്ക് ഹെർസോഗ് ഔദ്യോഗികമായി അംഗീകരിച്ചു. അടുത്ത സർക്കാർ രൂപവത്കരിക്കേണ്ടത് ആരെയാണെന്ന് തീരുമാനിക്കുന്നതിനായി അദ്ദേഹം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായുള്ള കൂടിയാലോചനകൾക്ക് തുടക്കമിട്ടു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാരോപിച്ച് ഫലം അട്ടിമറിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പ്രസിഡന്റിന്റെ ഈ നടപടി.

120 അംഗ നെസെറ്റിൽ (പാർലമെന്റ്) നടന്ന ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനോ അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസൻകോട്ടിനോ ഭൂരിപക്ഷത്തിനാവശ്യമായ 61 സീറ്റുകൾ നേടാനായില്ല. നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ നേടിയപ്പോൾ, ഐസൻകോട്ടിന്റെ ബ്ലോക്ക് 48 സീറ്റുകളാണ് സ്വന്തമാക്കിയത്.

അതേസമയം, അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാർട്ടികൾ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. റാഅമും ജോയിന്റ് ലിസ്റ്റും അടങ്ങുന്ന അറബ് പാർട്ടികൾ 19 സീറ്റുകൾ നേടി നിർണായക ശക്തിയായി. ഇത് ഐസൻകോട്ടും അറബ് പാർട്ടികളും തമ്മിലുള്ള ഒരു പുതിയ സഖ്യസാധ്യതക്ക് വഴിയൊരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം ‘മോഷ്ടിക്കപ്പെട്ടു’ എന്ന തരത്തിലുള്ള നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായി തള്ളി. തെരഞ്ഞെടുപ്പിന്റെ സമഗ്രതയെ ബാധിക്കുന്നതോ ക്രമക്കേടുകൾ നടന്നതോ ആയ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അറ്റോർണി ജനറലും ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

കൂടാതെ, നെതന്യാഹുവിന്റെ സഖ്യത്തിനകത്തും വിള്ളലുകൾ വീണിട്ടുണ്ട്. യുണൈറ്റഡ് ടോറ ജൂതൈസത്തിന്റെ നാല് സീറ്റുകൾ കൈവശം വെച്ചിരിക്കുന്ന ഡെഗൽ ഹടോറ എന്ന അൾട്രാ ഓർത്തഡോക്സ് വിഭാഗം ഇരുപക്ഷത്തെയും പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. ഹറേദി പുരുഷന്മാരെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന ബിൽ പാസാക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടതാണ് ഈ അകൽച്ചയ്ക്ക് കാരണം.

കക്ഷി നേതാക്കളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷം, സർക്കാർ രൂപവത്കരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയായി നെതന്യാഹുവിനേയോ ഐസൻകോട്ടോ പ്രസിഡന്റ് ഹെർസോഗ് തിരഞ്ഞെടുക്കും. ഇതിനുശേഷം നാമനിർദ്ദേശം ചെയ്യപ്പെടുന്ന നേതാവിന് സർക്കാർ രൂപവത്കരിക്കാൻ 28 ദിവസത്തെ സമയവും. ആവശ്യമെങ്കിൽ 14 ദിവസത്തെ അധിക കാലാവവിയും ലഭിക്കും.

ഇരുനേതാക്കൾക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ, അടുത്ത വർഷം ആദ്യം ഇസ്രായേലിന് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ‘തെരഞ്ഞെടുപ്പ് അവസാനിച്ചു, യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്’-എന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഹെർസോഗ്, പുതിയ തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel President starts govt formation talks
Next Story