Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചർച്ച് ആക്രമിച്ച്...

ചർച്ച് ആക്രമിച്ച് ഇസ്രായേൽ കൊലപ്പെടുത്തിയ 16പേർക്ക് യാത്രാമൊഴി

text_fields
bookmark_border
ചർച്ച് ആക്രമിച്ച് ഇസ്രായേൽ കൊലപ്പെടുത്തിയ 16പേർക്ക് യാത്രാമൊഴി
cancel
camera_alt

ഗസ്സ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണാനന്തര ശുശ്രൂഷയ്ക്ക് ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പ് അലക്സിയോസ് നേതൃത്വം നൽക​ുന്നു

ഗസ്സ: സയണിസ്റ്റ് യുദ്ധക്കൊതിയൻമാർ ദേവാലയത്തിന് നേരെ ബോംബ് വർഷിച്ച് കൊലപ്പെടുത്തിയ 16 ഫലസ്തീനികൾക്ക് ജന്മനാടിന്റെ യാത്രാമൊഴി. കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.

ഗാസ മുനമ്പിലെ ഏറ്റവും പഴക്കമുള്ള പള്ളിയിൽ അഭയം പ്രാപിച്ചവരെ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. എട്ടുപേർ തൽക്ഷണം മരിച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് മരണസംഖ്യ 16 ആയി ഉയർന്നു. ഗസ്സ മുനമ്പിലെ ക്രൈസ്തവ ചർച്ചിനോട് ചേർന്നുള്ള സ്ഥലത്ത് നടന്ന ക്രൈസ്തവരുടെ മരണാനന്തര ശുശ്രൂഷയ്ക്ക് ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പ് അലക്സിയോസ് നേതൃത്വം നൽകി.

അതേസമയം, ചർച്ച് ആക്രമണത്തോട് വളരെ നിസംഗതുയാടെയാണ് ഇസ്രായേൽ പ്രതികരിച്ചത്. ചർച്ച് തകർത്തിട്ടില്ലെന്നും മതിലാണ് തകർത്തതെന്നും പറഞ്ഞ ഇസ്രായേൽ പ്രതിരോധ സേന, ചർച്ചിന് അടുത്തുള്ള ഹമാസ് കേന്ദ്രമാണ് തങ്ങൾ ആക്രമിച്ചതെന്നും ചർച്ച് സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ട്വീറ്റ് ചെയ്തു.

“ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ആക്രമണത്തിൽ പ്രദേശത്തെ ഒരു ചർച്ചിന്റെ മതിൽ തകർന്നു. ആളപായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സംഭവം അവലോകനം ചെയ്യുന്നുണ്ട്. പള്ളിയല്ല വ്യോമാക്രമണത്തിന്റെ ലക്ഷ്യം എന്ന് ഐ.ഡി.എഫിന് അസന്ദിഗ്ധമായി പറയാൻ കഴിയും" - എന്നായിരുന്നു ട്വീറ്റ്.

എന്നാൽ, ഇസ്രായേൽ വ്യോമാക്രമണത്തിൽ വീട് നഷ്ടപ്പെട്ട നിരപരാധികളെ സംരക്ഷിക്കുന്ന ചർച്ചുകളും ആശുപത്രികളും പോലും ഇസ്രായേൽ ആക്രമിക്കുകയാണെന്നും അവർ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് പ്രതികരിച്ചു. ഇസ്രായേൽ അധിനിവേശത്തിന്റെ ലക്ഷ്യം നിരായുധരായ ആളുകളും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് എന്നതി​ന്റെ തെളിവാണ് ചർച്ച് ആക്രമണമെന്ന് ഫലസ്തീൻ ചർച്ചസ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ഇസ്രായേൽ വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയത്. 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelIsrael Palestine Conflictchurch attack
News Summary - Israel Palestine Conflict: Funerals held for Palestinians killed at church bombing
Next Story