ഇസ്രായേൽ ക്രൂരതക്ക് രണ്ടു മാസം; ഗസ്സയിൽ മരണം 17,177
text_fieldsറഫ: ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾ രണ്ടുമാസം പിന്നിടുമ്പോൾ ഗസ്സയിൽ പൊലിഞ്ഞത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17,000ത്തിലധികം ജീവനുകൾ. വടക്കും തെക്കുമെന്ന വ്യത്യാസമില്ലാതെ ഗസ്സയിലുടനീളം വ്യോമ-കരമാർഗം തുടരുന്ന ആക്രമണത്തിൽ വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 350 പേരാണ്. 1900 പേർക്ക് പരിക്കേറ്റു. യുദ്ധം 63ാം ദിനത്തിലേക്ക് കടക്കുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17,177 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 46,000 പേർക്ക് പരിക്കുണ്ട്.
ഖാൻ യൂനുസിലും പരിസരപ്രദേശങ്ങളിലും യുദ്ധവിമാനങ്ങളും സൈനിക ടാങ്കുകളും തുടർച്ചയായി തീതുപ്പുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകൾക്ക് സ്ഥലത്തെത്താൻ പോലുമാകുന്നില്ലെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

