ഇന്നലെ ആക്രമണം; അനുനയനീക്കം
text_fields● ഇസ്രായേൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഗസ്സയിലെ കെട്ടിടങ്ങൾ ഇരുട്ടിലായി. വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കിയതോടെ രണ്ടര ലക്ഷത്തോളം ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ
● സെൻട്രൽ ഗസ്സയിലെ 14 നില താമസകെട്ടിടവും ഖാൻ യൂനുസിലെ പള്ളിയും അടക്കം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു.
● ഹമാസിന്റെ ഓഫിസും ഈ കെട്ടിടത്തിലുണ്ടായിരുന്നു
● ഹമാസ് ഇന്റലിജൻസ് മേധാവിയുടെ ഗസ്സയിലെ വീട് തകർത്തതായി ഇസ്രായേൽ സൈന്യം
● ദക്ഷിണ ലബനാനിലെ ഇസ്രായേലി സൈനിക പോസ്റ്റിനുനേരെ ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രായേലിന്റെ തിരിച്ചടി.
● മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനുശേഷം 10 ഹമാസ് പോരാളികളെ വധിച്ച് സദിറോത്തിലെ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രായേൽ സേന
● ഇസ്രായേൽ നഗരങ്ങളിൽ അവശേഷിക്കുന്ന അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ പോരാട്ടം തുടരുന്നതായി ഹമാസ്
● പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. രക്ഷാസമിതി അംഗമായ മാൾട്ടയാണ് യോഗത്തിന് മുൻകൈയെടുത്തത്. യു.എ.ഇയും ബ്രസീലും പിന്തുണച്ചു
● യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച ചൈന ഇരുവിഭാഗത്തോടും സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു
● സൗദി അറേബ്യയുമായും ജോർഡനുമായും ഈജിപ്ത് ചർച്ച നടത്തി. അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്ന് സൗദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

