ആക്രമണ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു -ഇസ്രായേലിലെ ഇടത് പാർലമെന്റംഗം
text_fieldsതെൽഅവീവ്: നെതന്യാഹു സർക്കാറിന്റെ ഫലസ്തീനികളോടുള്ള നയം മാറ്റിയില്ലെങ്കിൽ ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രായേലി പാർലമെന്റിലെ ഇടത് അംഗം ഒഫർ കാസിഫ്.
നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഏത് ആക്രമണത്തെയും തങ്ങൾ അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു. എന്നാൽ, ഇസ്രായേൽ സർക്കാറിൽനിന്ന് വ്യത്യസ്തമായി ഫലസ്തീൻ സിവിലിയൻമാർക്കെതിരായ ആക്രമണത്തെയും ഞങ്ങൾ എതിർക്കുന്നു. വരാനിരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു,
എല്ലാവരും ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന്. ഇസ്രായേലിലെ ഫാഷിസ്റ്റ് സർക്കാർ ഫലസ്തീനികൾക്കെതിരായ വംശഹത്യയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്. വംശീയ ഉന്മൂലനമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ‘അൽ ജസീറ’യോട് പറഞ്ഞു. പാർലമെന്റിൽ നാല് അംഗങ്ങളുള്ള ഹദാശ് പാർട്ടി എം.പിയാണ് ഒഫർ കാസിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

