മേഖലയിൽ യുദ്ധമുഖം തുറന്ന് ഇസ്രായേൽ
text_fieldsജറൂസലം: തീവ്ര വലതുപക്ഷ ജൂത ഗ്രൂപ്പുകളുടെ പ്രകോപന റാലികൾക്ക് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥക്ക് മൂർച്ചകൂട്ടി ഇസ്രായേൽ. തെക്കൻ ഇസ്രായേലിലെ സ്റ്റെറോട്ട് നഗരത്തിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തി എന്നാരോപിച്ചാണ് ഫലസ്തീൻ ആക്രമണത്തിന് ഇസ്രായേൽ കോപ്പുകൂട്ടുന്നത്.
മാർച്ച് അവസാന വാരം തീവ്ര വലതുപക്ഷ ജൂത സംഘങ്ങൾ 'അറബികൾക്ക് മരണം' എന്ന പ്രകോപന മുദ്രാവാക്യം ഉയർത്തി നടത്തിയ റാലികളാണ് മേഖലയെ സംഘർഷത്തിലേക്ക് നയിച്ചത്. റാലിയെ തുടർന്ന് നടന്ന സംഘർഷത്തിൽ 20ലധികം ഇസ്രായേൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രദേശത്തുനിന്നും നൂറുകണക്കിന് ഫലസ്തീൻ യുവാക്കളെയും കുട്ടികളെയും ഇസ്രായേൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റമദാൻ മാസത്തിൽ ഇസ്രായേൽ സ്ഥിരം പല്ലവി ആവർത്തിക്കുകയാണെന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

