Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വെസ്റ്റ് ബാങ്കിലും ഗസ്സ മോഡൽ സൈനികാക്രമണം നടത്തണം’: വംശഹത്യ നടപ്പിലാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രി

text_fields
bookmark_border
‘വെസ്റ്റ് ബാങ്കിലും ഗസ്സ മോഡൽ സൈനികാക്രമണം നടത്തണം’: വംശഹത്യ നടപ്പിലാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രി
cancel

ജറൂസലം: വെസ്റ്റ് ബാങ്കിലും ഗസ്സാ മോഡൽ സൈനിക ആക്രമണം നടത്തണമെന്ന ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ബെസലേൽ സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഞ്ച് പേർക്ക് പരിക്കേറ്റ വെടിവെപ്പ് ആക്രമണത്തിന് പിന്നാലെയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന ഇസ്രയേൽ ധനകാര്യ മന്ത്രി നടത്തിയത്.

ഫലസ്തീൻ ഭരണകൂടത്തെ പൂർണമായി തകർക്കാനും ആയുധങ്ങൾ പിടിച്ചെടുക്കാനും ഭീകരരെ ഉന്മൂലനം ചെയ്യാനും ഗസ്സയിലും ലെബനനിലും നടപ്പിലാക്കിയതുപോലെയുള്ള സൈനിക കാമ്പയിൻ മാത്രമാണ് ഇനി മുന്നിലുള്ള ഏക പോംവഴിയെന്ന് പ്രതിരോധ മന്ത്രാലയത്തിൽ ചുമതലയുള്ള സ്മോട്രിച്ച് വ്യക്തമാക്കി. അടുത്ത സർക്കാറിൽ തങ്ങൾ ആവശ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട നടപടികളിൽ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. സംഭവത്തിന് പിന്നാലെ ആക്രമണ മേഖലയിൽ സൈന്യം റെയ്ഡുകളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആക്രമണം നടന്ന പ്രദേശത്തിന് സമീപത്തെ അനധികൃത നിർമിതികൾ അടിയന്തരമായി പൊളിച്ചുനീക്കാൻ ഉത്തരവിട്ടതായും സ്മോട്രിച്ച് അറിയിച്ചു.

മുമ്പും ഇത്തരമൊരു ആഹ്വാനവുമായി ബെസലേൽ സ്മോട്രിച്ച് രംഗത്തെത്തിയിരുന്നു. പ്രമുഖ ഇസ്രായേലി വാർത്താ മാധ്യമമായ 'Ynet'-ന്റെ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം അന്ന് നിലപാടുകൾ വ്യക്തമാക്കിയത്. സർക്കാറിന്റെ കീഴിൽ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങൾ വൻതോതിൽ വിപുലീകരിച്ചിട്ടുണ്ടെന്നും അന്ന് അഭിമാനത്തോടെ തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ വെസ്റ്റ് ബാങ്കിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയ യൂറോപ്യൻ നയതന്ത്രജ്ഞർ, ഫ്രഞ്ച് മേയർ, ആർച്ച് ബിഷപ്പ് എന്നിവർക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാർ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്ബെയിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel Minister Smotrich Calls for Gaza-Style Military Campaign in the West Bank
Next Story