Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ബ​നാ​നി​ൽ സൈ​നി​ക...

ല​ബ​നാ​നി​ൽ സൈ​നി​ക ന​ട​പ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ

text_fields
bookmark_border
ല​ബ​നാ​നി​ൽ സൈ​നി​ക ന​ട​പ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ
cancel
camera_alt

തെക്കൻ ലബനാനിൽ ഇസ്രായേൽ പിടിച്ചെടുത്ത ബ്യൂഫോർട്ട് കോട്ട

ബൈ​റൂ​ത്: ല​ബ​നാ​നി​ൽ ഹി​സ്ബു​ല്ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​ക, ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് നേ​രെ​യു​ള്ള ഭീ​ഷ​ണി​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഏ​താ​നും ദി​വ​സം മു​മ്പ് ബ്യൂ​ഫോ​ർ​ട്ട് റി​ഡ്ജി​ലും സു​ലൂ​ക്കി താ​ഴ്‌​വ​ര​യി​ലും ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​നി​ക ന​ട​പ​ടി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​സ്രാ​യേ​ൽ ല​ബ​നാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ലി​താ​നി ന​ദി മു​ത​ൽ സ​ഹ്‌​റാ​നി ന​ദി വ​രെ​യു​ള്ള പ്ര​ദേ​ശം യു​ദ്ധ​മേ​ഖ​ല​യാ​യി ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ചു.

ക​ടു​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​ല​ർ ഇ​തി​ന​കം പ്ര​ദേ​ശം വി​ട്ടു​പോ​യെ​ങ്കി​ലും പ​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ഹി​സ്ബു​ല്ല​യോ ല​ബ​നാ​ൻ സ​ർ​ക്കാ​റോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​തി​നി​ടെ, തെ​ക്ക​ൻ ല​ബ​നാ​ൻ ന​ഗ​ര​മാ​യ ട​യ​റി​ലെ ഹീ​റാം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 13 ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​റാ​ൻ യു​ദ്ധ​ത്തി​ന് പി​ന്നാ​ലെ ആ​രം​ഭി​ച്ച ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ൽ ല​ബ​നാ​നി​ൽ ഇ​തു​വ​രെ 3350 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 10 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്തു.

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച്, തെ​ക്ക​ൻ ല​ബ​നാ​നി​ലോ അ​തി​ന​ടു​ത്തോ കു​റ​ഞ്ഞ​ത് 25 ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HezbollahIsraeli warplaneLebanonsouth Lebanon
News Summary - Israel Launches Operation in South Lebanon Targeting Hezbollah Bases
Next Story