Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂ​ന്നു...

മൂ​ന്നു ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ വ​ധി​ച്ചു

text_fields
bookmark_border
israel attack
cancel

ജ​റൂ​സ​ലം: ബ്രി​ട്ടീ​ഷ്-​ഇ​സ്രാ​യേ​ലി വ​നി​ത​യു​ടെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളു​ടെ​യും കൊ​ല​പാ​ത​ക​ത്തി​ൽ ​പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മൂ​ന്നു ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ സേ​ന വ​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ബ്‍ലു​സി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റ് റെ​യ്ഡ് ചെ​യ്താ​ണ് സൈ​ന്യം മൂ​ന്നു​​പേ​രെ​യും വ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം വെ​സ്റ്റ് ബാ​ങ്കി​ലെ ജൂ​ത അ​ധി​നി​വേ​ശ മേ​ഖ​ല​യി​ൽ കാ​റി​നു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സ്ത്രീ​യും ര​ണ്ടു മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​പേ​രി​ൽ ര​ണ്ടു​പേ​ർ ഹ​മാ​സ് അം​ഗ​ങ്ങ​ളാ​ണെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ഇ​വ​രു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് മൂ​ന്നാ​മ​നെ​ന്നും സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ഹ​സ​ൻ ഖ​ത്നാ​നി, മോ​സ് അ​ൽ മ​സ്റി, ഇ​ബ്രാ​ഹിം ജാ​ബി​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഹ​മാ​സ് നേ​തൃ​ത്വം പി​ന്നീ​ട് ​​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഏ​പ്രി​ലി​ലെ ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​വും സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael
News Summary - Israel kills three Palestinians
Next Story