Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫലസ്​തീനികൾക്ക്​ കോവിഡ്​ വാക്​സിനും നിഷേധിച്ച്​ ഇസ്രായേൽ പ്രതികാരം
cancel
Homechevron_rightNewschevron_rightWorldchevron_rightഫലസ്​തീനികൾക്ക്​...

ഫലസ്​തീനികൾക്ക്​ കോവിഡ്​ വാക്​സിനും നിഷേധിച്ച്​ ഇസ്രായേൽ പ്രതികാരം

text_fields
bookmark_border


ഗസ്സ: കടുത്ത ഉപരോധവും നിരന്തര​ വ്യോമാക്രമണവുമായി ഫലസ്​തീനികളുടെ ജീവിതം വറുതിയും നരകവുമാക്കിയ ഇസ്രായേൽ കോവിഡ്​ കാലത്ത്​ കാണിക്കുന്നത്​ അതിലേറെ ഞെട്ടിക്കുന്ന ക്രൂരത. നാടൊട്ടുക്കും കൊറോണ വാക്​സിൻ നൽകി ലോകത്ത്​ ഈ രംഗ​ത്തെ മാതൃകയെന്നു​ പേരു കേൾപ്പിക്കു​േമ്പാഴാണ്​ ഫലസ്​തീനികൾക്ക്​ അത്​ നിഷേധിക്കുന്നത്​.

ഇസ്രായേലി​െൻറ മറ്റു ഭാഗങ്ങളിൽ വാക്​സിനേഷൻ നടപടികൾ​ ഇരട്ടി വേഗത്തിലാക്കിയപ്പോൾ 50 ലക്ഷത്തോളം ഫലസ്​തീനികൾ വസിക്കുന്ന ഗസ്സ, വെസ്​റ്റ്​ ബാങ്ക്​ എന്നിവിടങ്ങളിൽ പരിപാടി ആരംഭിച്ചി​ട്ടേയില്ല. ഇസ്രായേലിന്​ ബാധകമായ ജനീവ കൺവെൻഷൻ 56ാം വകുപ്പ്​ പ്രകാരം മേഖലയിലെ ആരോഗ്യ, ആശുപത്രി സേവനങ്ങൾ നിർബന്ധമായും ഇസ്രായേൽ അനുവദിക്കണം. അതുപോലും മാനിക്കാതെയാണ്​ അടിയന്തര സേവനം നിഷേധിക്കുന്നത്​.

ഗസ്സയിലെ ആശുപത്രികളിലേറെയും ഇസ്രായേൽ ബോംബ്​ വർഷത്തിൽ ഭാഗികമായോ പൂർണമായോ തകർന്ന നിലയിലാണ്​. ആശുപത്രികൾ മാത്രമല്ല, ആംബുലൻസുകൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവരും ആക്രമണത്തിനിരയാകുന്നത്​ തുടർക്കഥ. 13 വർഷമായി കടുത്ത ഉപരോധം തുടരുന്നതിനാൽ അവശ്യ മെഡിക്കൽ വസ്​തുക്കൾ പോലും എത്തിക്കലും പ്രയാസകരം.

ഫലസ്​തീനികൾക്ക്​ ​ഭൂരിപക്ഷമുള്ള ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും കോവിഡ്​ വാക്​സിൻ എത്തിക്കണമെന്ന്​ ലോകാരോഗ്യ സംഘടന അനൗദ്യോഗികമായി ആവശ്യപ്പെ​ട്ടെങ്കിലും വഴങ്ങിയില്ലെന്ന്​ ബ്രിട്ടീഷ്​ പ​ത്രമായ 'ഇൻഡിപെൻഡൻറ്​' റിപ്പോർട്ട്​ പറയുന്നു.

ഇസ്രായേലിൽ വിതരണത്തിനായി ഫൈസർ, മോഡേണ, ആസ്​ട്രസെനിക എന്നിവയിൽനിന്ന്​ യഥാക്രമണം 80 ലക്ഷം, 60 ലക്ഷം, ഒരു കോടി കോവിഡ്​ വാക്​സിനുകൾ വാങ്ങിയതായി വാൾ സ​്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ പറയുന്നു. എന്നാൽ, വെസ്​റ്റ്​ ബാങ്കിൽ മാത്രം 27 ലക്ഷം ഫലസ്​തീനികൾക്ക്​ വാക്​സിൻ നിഷേധിക്കുകയാണെന്നാണ്​ വിമർശനം.

ഫലസ്​തീനിൽ ഇതുവരെയായി 160,000 പേർ കോവിഡ്​ ബാധിതരായെന്നാണ്​ കണക്ക്​. 1,700 പേർ മരിച്ചിട്ടുണ്ട്​. ഗസ്സയിൽ മാത്രം 47,000 രോഗബാധിതരിൽ 460 ആണ്​ മരണം.

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായാണ്​ ഗസ്സ പരിഗണിക്കപ്പെടുന്നത്​. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവുമാണിത്​.

അതേ സമയം, ഇസ്രായേൽ നിഷേധിച്ചാലും കോവിഡ്​ വാക്​സിൻ ഫലസ്​തീനികൾക്ക്​ എത്തിക്കുമെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestiniansCovid vaccineLD
News Summary - Israel, Covid vaccine, Palestinians
Next Story