ഗസ്സയിലേക്കുള്ള ഒമ്പതു ബോട്ടുകൾ തടഞ്ഞ് ഇസ്രായേൽ
text_fieldsതെൽ അവിവ്: ഗസ്സയിലേക്ക് തിരിച്ച ഒമ്പതു ബോട്ടുകളുടെ സംഘത്തെ മധ്യധരണ്യാഴിയിൽ തടഞ്ഞ് ഇസ്രായേൽ. േഫ്ലാട്ടിലയിലുണ്ടായിരുന്ന 150ഓളം ആക്ടിവിസ്റ്റുകളെ തടഞ്ഞുവെച്ചു. ഇവരെ ഉടൻ നടപടികൾ പൂർത്തിയാക്കി അവരവരുടെ രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ ത്യുൻബെറി ഉൾപ്പെടെയുള്ളവരുടെ േഫ്ലാട്ടില ഇസ്രായേൽ തടഞ്ഞ് 450ഓളം പേരെ പിടികൂടിയത്. ഇവരെ തിരിച്ചയക്കുകയും ചെയ്തു. ഗസ്സയിലേക്ക് പ്രതീകാത്മക സഹായവുമായാണ് ഗ്ലോബൽ സുമൂദ് േഫ്ലാട്ടില എത്തിയിരുന്നത്. ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ബുധനാഴ്ച ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി നിയമവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് ഫ്രീഡം േഫ്ലാട്ടില സംഘാടകർ പറഞ്ഞു. ഡോക്ടർമാരും രാഷ്ട്രീയക്കാരും തുർക്കിയയിൽ നിന്നുള്ള മൂന്ന് എം.പിമാരും ഉൾപ്പെടെയുള്ള സംഘത്തെയാണ് ഇസ്രായേൽ തടഞ്ഞത്. ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നും മറ്റുമായിരുന്നു ബോട്ടുകളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

