Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുടെ...

അമേരിക്കയുടെ വീറ്റോക്കെതിരെ അറബ്​, ഇസ്​ലാമിക്​ മന്ത്രിതല സമിതി

text_fields
bookmark_border
അമേരിക്കയുടെ വീറ്റോക്കെതിരെ അറബ്​, ഇസ്​ലാമിക്​ മന്ത്രിതല സമിതി
cancel
camera_alt

വാഷിങ്ടണിൽ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അറബ്​, ഇസ്​ലാമിക്​ മന്ത്രിതല സമിതി കൂടിക്കാഴ്​ച നടത്തിയപ്പോൾ

ജിദ്ദ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട യു.എൻ രക്ഷാസമിതി പ്രമേയത്തെ തടഞ്ഞ അമേരിക്കയുടെ വീറ്റോ ഉപയോഗത്തിൽ അറബ്​, ഇസ്​ലാമിക്​ മന്ത്രിതല സമിത അതൃപ്തി പ്രകടിപ്പിച്ചു. വാഷിങ്ടണിൽ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി നടത്തിയ ചർച്ചയിലാണ് അതൃപ്​തിയും പ്രതിഷേധവും തുറന്നുപ്രകടിപ്പിച്ചത്​.

ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിനെതിരെ രക്ഷാസമിതിയിൽ വീറ്റോ പ്രയോഗിച്ചത്​ നിരാശജനകവും പ്രതിഷേധാർഹവുമാണെന്ന്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാ​ന്‍റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തുറന്നടിച്ചു​. ഇസ്രായേലിനെ അടിയന്തര വെടിനിർത്തലിന്​ പ്രേരിപ്പിക്കാൻ നടപടികൾ കൈക്കൊള്ളാനും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അമേരിക്കയോട്​ സമിതി ആവശ്യപ്പെട്ടു.

മാനുഷിക കാരണങ്ങളാൽ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ബ്ലിങ്കനോട്​ സമിതിയംഗങ്ങൾ ആവർത്തിച്ച്​ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അടിയന്തരവും സമ്പൂർണവുമായ വെടിനിർത്തൽ എന്ന ആവശ്യം ആവർത്തിക്കുന്നു. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം. ഇസ്രായേൽ നടപ്പാക്കാൻ ശ്രമിക്കുന്ന എല്ലാ നിർബന്ധിത കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങളെയും പൂർണമായും നിരാകരിക്കുന്നു. ഫലസ്​തീൻ വിഷയത്തിൽ എല്ലാ തലങ്ങളിലും അന്താരാഷ്​ട്ര നിയമങ്ങളും അന്താരാഷ്​ട്ര മാനുഷിക നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictVetoUS vetoes
News Summary - Israel-Hamas War: Arab Nations Condemn U.S. for Vetoing Cease-Fire Resolution
Next Story