Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗസ്സയിൽ കരയാക്രമണത്തിനൊരുങ്ങി ഇസ്രായേൽ
cancel
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ...

ഗസ്സയിൽ കരയാക്രമണത്തിനൊരുങ്ങി ഇസ്രായേൽ

text_fields
bookmark_border

ജറൂസലം: 2014ലേതിനു സമാനമായി ഗസ്സയിൽ ഇസ്രായേൽ കരയാക്രമണത്തിന്​ കോപ്പുകൂട്ടുന്നു. കരസേന ഗസ്സ കടന്നതായി വ്യാഴാഴ്ച ആദ്യം​ വെളിപ്പെടുത്തിയ ഇസ്രായേൽ പിന്നീട്​ പിൻവലിച്ചെങ്കിലും അതിർത്തികളിൽ സേനാവിന്യാസം ശക്​തിപ്പെടുത്തിയതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. ടാങ്കുകളുടെ സഹായത്തോടെയാണ്​ സൈനിക നീക്കം ഒരുങ്ങുന്നത്​. മുന്നോടിയായി ഗസ്സയിലുടനീളം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത നാശംവിതച്ച്​ ബോംബർ വിമാനങ്ങൾ തീ തുപ്പുന്നത്​ തുടരുകയാണ്​.

വ്യാഴാഴ്ച അർധരാത്ര​ിയോടെയാണ്​ ഇസ്രായേൽ ​സൈന്യം ഔദ്യോഗിക കുറിപ്പിൽ കരയാക്രമണം ആരംഭി​െച്ചന്ന്​ വ്യക്​തമാക്കിയത്​. എന്നാൽ, കരസേന അതിർത്തി കടന്നിട്ടില്ലെന്ന്​ പിന്നീട്​ വിശദീകരണ കുറിപ്പ്​ ഇറക്കി. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച്​ ആക്രമണം ആരംഭിച്ചത്​ വൈകാതെ കരസേന പ്രദേശത്തേക്ക്​ കടന്നുകയറുന്നതിന്‍റെ ഭാഗമാണോയെന്ന്​ വ്യക്​തമല്ല. 7,000 റിസർവ്​ സേനയെ ഉൾപെടെ തിരിച്ചുവിളിച്ച്​ കരസേന പൂർണസജ്ജമായി നിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ അംഗീകാരം നൽകുന്നതോടെ ആരംഭിക്കുമെന്നാണ്​ സൂചന.

വെള്ളിയാഴ്ചയും ഗസ്സ പട്ടണത്തിൽ കനത്ത ബോംബുവർഷം തുടരുകയാണ്​. പട്ടണം അതിർത്തിയിൽനിന്ന്​ ഒരു കിലോമീറ്റർ മാത്രം അകലെയായതിനാൽ നിരന്തര ആക്രമണം നഗരത്തെ സമ്പൂർണമായി തകർക്കുമെന്നാണ്​ ആശങ്ക.

അതിനിടെ അറബികളും ജൂതരും ഒന്നിച്ച്​ താമസിക്കുന്ന പ്രദേശങ്ങളിൽ തീവ്രജൂത വിഭാഗങ്ങൾ അഴിച്ചുവിടുന്ന ആക്രമണം സർക്കാറിന്​ തലവേദന സൃഷ്​ടിക്കുന്നുണ്ട്​. കാറുകൾ കത്തിച്ചും സ്വത്തുക്കൾ നശിപ്പിച്ചും വ്യക്​തികൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടുമാണ്​ ഇവിടെ തീവ്ര സംഘങ്ങൾ അഴിഞ്ഞാടുന്നത്​. ആഭ്യന്തര സംഘട്ടനമായി മാറിയാൽ രാജ്യത്തിന്‍റെ അസ്​തിത്വം തകരുമെന്ന്​ ഇസ്രായേൽ പ്രസിഡന്‍റ്​ റ്യൂവെൻ റിവ്​ലിൻ മുന്നറിയിപ്പ്​ നൽകി.

ബീർഷെബ, നെഗേവ്​, ടിബെരിയാസ്​, ഹൈഫ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമാനമായി തീവ്ര ജൂത സംഘങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്​. വ്യക്​തികൾക്കു നേരെ സംഘടിത ആക്രമണങ്ങൾ വ്യാപകമായി ഇവിടങ്ങളിൽ റിപ്പോർട്ട്​ ചെയ്യപ്പെടുന്നു. രാജ്യം നെതന്യാഹുവിന്​ കീഴിൽ സമ്പൂർണ അരാജകത്വത്തിലേക്ക്​ നീങ്ങുകയാണെന്ന്​ ഇസ്രായേൽ പ്രതിപക്ഷ നേതാവ്​ യായർ ലാപിഡ്​ കുറ്റപ്പെടുത്തി.

അതിനിടെ, ഇസ്രായേൽ സൈനിക ക്രൂരതകളിൽ പ്രതിഷേധവുമായി ഇറങ്ങിയ 400 ഓളം ഫലസ്​തീനികളെ വെസ്റ്റ്​ ബാങ്കിൽ അറസ്റ്റ്​ ചെയ്​തു. മറ്റൊരു നഗരമായ ലോഡിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelattack
News Summary - Israel ground forces join assault on Gaza Strip, military says
Next Story