സമയപരിധി കഴിഞ്ഞു ലബനാൻ വിടാതെ ഡ്രോൺ പറത്തി ഇസ്രായേൽ
text_fieldsബൈറൂത്: വെടിനിർത്തൽ കരാർ പ്രകാരം അന്തിമ തീയതി അവസാനിച്ചിട്ടും ലബനാനിൽനിന്ന് പൂർണമായും സേനയെ പിൻവലിക്കാതെ ഇസ്രായേൽ. തെക്കൻ ലബനാനിലെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ചൊവ്വാഴ്ചയോടെ ഭാഗികമായാണ് സേനയെ പിൻവലിച്ചത്. ലബനാനിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും സേന തുടരുകയാണ്. ഹിസ്ബുല്ല വെടിനിർത്തൽ കരാർ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സേന ലബനാനിലെ ബഫർ സോണുകളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. അതിർത്തിയിലെ ഇസ്രായേൽ ഭാഗത്ത് പുതിയ താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഇസ്രായേലിലെ ജനങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ങ്ങളിൽ തുടരാൻ യു.എസ് അനുമതി നൽകിയതായി ഇസ്രായേൽ സേന വക്താവ് നദവ് ശൊഷാനി അവകാശപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച രാവിലെ നൂറുകണക്കിനു പേർ ദേർ മിമാസ്, ക്ഫാർ കില തുടങ്ങിയ ലബനാൻ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതോടെ ഇസ്രായേൽ ഡ്രോൺ പറത്തിയത് ആശങ്ക പരത്തി. വെടിനിർത്തൽ കരാർ സമയപരിധി കഴിഞ്ഞിട്ടും ഇസ്രായേൽ സേനയെ പൂർണമായും പിൻവലിക്കാത്ത നടപടിയിൽ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

