
ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്; കുട്ടികളുൾപെടെ 41 പേർക്ക് പരിക്ക്
text_fieldsജറൂസലം: ഉപരോധവും ആക്രമണവും ജീവിതം തളർത്തിയ ഗസ്സയിൽ വീണ്ടും വെടിവെപ്പുമായി ഇസ്രായേൽ. 52 വർഷം മുമ്പ് നടന്ന മസ്ജിദുൽ അഖ്സ തീവെപ്പിന്‍റെ ഓർമ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപെടെ 41 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില അതിഗുരുതരമാണ്. ഒരു ഇസ്രായേൽ സൈനികനും പരിക്കേറ്റു.
കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിന്നു.
മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കും ഗസ്സയിൽനടത്തിയ കനത്ത ബോംബുവർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഇസ്രായേൽ ക്രൂരതയിൽ 260 ഫലസ്തീനികൾക്കാണ് ജീവൻ പൊലിഞ്ഞിരുന്നഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്; കുട്ടികളുൾപെടെ 41 പേർക്ക് പരിക്ക്ത്. 13 ഇസ്രായേലികളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
