ഹിസ്ബുല്ല ആക്രമണം: 80,000 ഇസ്രായേലികളെ മാറ്റിപ്പാർപ്പിച്ചു
text_fieldsതെൽ അവീവ്: ഹിസ്ബുല്ല ആക്രമണം കാരണം വടക്കൻ ഇസ്രായേലിൽനിന്ന് 80,000 പേരെ മാറ്റിപ്പാർപ്പിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. മേഖലയിൽ വെല്ലുവിളി നേരിടുന്നുവെങ്കിലും സൈന്യം ദൗത്യം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിസ്ബുല്ലക്കെതിരായ സൈനിക നടപടി ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നൽകി. വടക്കൻ പട്ടണങ്ങളിൽ പകൽ മുഴുവനും ലബനാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും വരുന്നുണ്ട്. മൗണ്ട് ഡോവ്, റോഷ് ഹനിക, കിബുട്സ്, മാർഗലിയോട്ട്, അറബ് അൽ അരാംഷെ തുടങ്ങിയ ഭാഗങ്ങളിൽ ആക്രമണം നേരിടുന്നു. ചില റോക്കറ്റുകൾ അതിർത്തി കടക്കാതെ തടയാൻ കഴിഞ്ഞു. ചിലത് രാജ്യത്തിന്റെ മണ്ണിൽ പതിച്ചു.
തിരിച്ചുള്ള ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ വിവിധ കേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞു. ഹിസ്ബുല്ലയുടെ ആയുധങ്ങളും നിരീക്ഷണ കേന്ദ്രവും തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ദിവസം മുതൽ ആക്രമണം കനപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

