ഗസ്സയിൽ ഇസ്രായേൽ വർഷിക്കുന്നത് 25 മിനിറ്റിൽ 122 ബോംബുകൾ
text_fieldsജറൂസലം: അന്താരാഷ്ട്ര സമൂഹം വെടിനിർത്തൽ ആവശ്യപ്പെടുേമ്പാഴും 25 മിനിറ്റിൽ 122 ബോംബുകൾ എന്ന കണക്കിൽ ഇസ്രായേൽ ഫലസ്തീനു മേൽ ബോംബുകൾ വർഷിച്ചുെകാണ്ടിരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ.
ഈ മാസം 10ന് തുടങ്ങിയ സംഘർഷത്തിന് ഇനിയും അയവ് വന്നിട്ടില്ല. കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ നൽകി അമേരിക്കയും ഇസ്രായേലിന് പിന്തുണ നൽകുന്നുണ്ട്.
ഇതിനകം ഇസ്രായേലിൻെറ വ്യോമാക്രമണത്തിൽ 227 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. 1600 പേർക്കു പരിക്കേറ്റു. 65 ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും 60 പോർവിമാനങ്ങൾ ഉപയോഗിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. അതേസമയം, ഗസ്സയിൽ തുടരുന്ന മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കുകയാണ് ഇസ്രായേൽ. മരുന്നും ഭക്ഷണവുമുൾപ്പെടെ അടിയന്തര സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ വ്യൂഹം ഫലസ്തീൻ അതിർത്തികടക്കാനിരിക്കെയാണ് റോഡ് അടച്ചത്.
കരീം അബു സലിം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ് ഇസ്രായേൽ അടച്ചത്. പ്രദേശത്ത് മോർട്ടാർ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് നിസ്സാര പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കരീം അബു സലിം, ബൈത്ത് ഹനൂൻ അതിർത്തികൾ അടച്ചാൽ ഗസ്സയുടെ സ്ഥിതി ഗുരുതരമാകുമെന്നും ജനത വീർപ്പുമുട്ടുമെന്നും നോർവീജിയൻ അഭയാർഥി സമിതിയിലെ മിഡിൽ ഈസ്റ്റ് മാധ്യമ ഉപദേഷ്ടാവ് കാൾ സ്കിംബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

