ലബനാനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
text_fieldsബൈറൂത്: വെടിനിർത്തൽ ലംഘിച്ച് ലബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ദക്ഷിണ ലബനാനിലെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ സൗറിലാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്. ഇവിടെ നാലുപേർ കൊല്ലപ്പെട്ടു. മേഖലയിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ സൈനിക വിഭാഗമായ ഐ.ഡി.എഫിന്റെ വാദം. അതിനിടെ, മേഖലയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന സൂചനയും ഇസ്രായേൽ നൽകിയിട്ടുണ്ട്.
ദക്ഷിണ ലബനാനിലെ 12 ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 17നാണ്, വാഷിങ്ടണിൽ നടന്ന ചർച്ചയെ തുടർന്ന് ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസം മുതൽ തന്നെ ഇസ്രായേൽ വെടിനിർത്തൽ ലംഘിക്കുകയായിരുന്നു. വെടിനിർത്തിയാലും, തങ്ങളുടെ കരസൈന്യം ലബനാനിൽ തുടരുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

