ഇസ്രായേൽ ടാങ്കുകൾ ഗസ്സയിൽ; ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അവകാശവാദം
text_fieldsഗസ്സ: വടക്കൻ ഗസ്സയിൽ ടാങ്കുകൾ ഉപയോഗിച്ചുള്ള ആക്രമണം നടത്തി ഇസ്രായേൽ. വ്യാഴാഴ്ചയാണ് ടാങ്കുകൾ ഉപയോഗിച്ച് വടക്കൻ ഗസ്സയിൽ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ നീക്കം.
വടക്കൻ ഗസ്സ മുനമ്പിൽ ഇസ്രായേൽ പ്രതിരോധ സേന ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആക്രമണമെന്നാണ് വിവരം. നിയന്ത്രിത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവർ 6546 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

