ഹമാസിനെ പ്രതിരോധിക്കാൻ ഭൂഗർഭ മതിലുമായി ഇസ്രായേൽ
text_fieldsതെൽഅവീവ്: ഗസ്സയിലെ ഹമാസിനെ പ്രതിരോധിക്കാൻ അതിർത്തിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ഭൂഗർഭ ഇരുമ്പുമതിലിെൻറ നിർമാണം പൂർത്തിയായതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഫലസ്തീൻ ഉപരോധിച്ചതിനെ തുടർന്ന് ഹമാസ് തുരങ്കങ്ങൾ നിർമിച്ചതിനെ തടുക്കാൻ പര്യാപ്തമായ മതിലാണ് നിർമിച്ചിരിക്കുന്നതെന്ന് സൈന്യം അറിയിച്ചു.
ഗസ്സ അതിർത്തിയിൽ നിർമിച്ച മതിലിൽ സെൻസർ അടക്കമുള്ള സൗകര്യങ്ങളുണ്ട്. നാവികതടസ്സം, റഡാർ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ റൂമുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഭൂഗർഭ ഇരുമ്പുമതിൽ. നൂതനവും സാങ്കേതികവുമായ പുതിയ മതിൽ ഹമാസിെൻറ പദ്ധതികൾ പരാജയപ്പെടുത്തുമെന്ന് ഇസ്രായേലി പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സ് മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറഞ്ഞു. നൂറുകണക്കിന് കാമറകൾ, റഡാർ, മറ്റ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന മതിൽ 65 കിലോമീറ്ററാണ് പണിതിട്ടുള്ളത്. 1,40,000 ടൺ ഇരുമ്പും സ്റ്റീലും ഇതിെൻറ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയാക്കാൻ മൂന്നര വർഷമെടുത്തുവെന്നും മന്ത്രാലയം അറിയിച്ചു. 20 അടി ഉയരത്തിലാണ് ഇത് പണിതിരിക്കുന്നത്.
കടൽവഴിയുള്ള നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും റിമോട്ട് നിയന്ത്രിത ആയുധസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈജിപ്തുമായി ഗസ്സക്കു 14 കിലോമീറ്റർ നീളമുള്ള അതിർത്തിയുമുണ്ട്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അതും തടഞ്ഞിട്ടുണ്ട്. അതേസമയം, ഹമാസ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

