Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയെ...

ഗസ്സയെ സഹായിക്കുന്നവരുടെ വഴിമുടക്കി ഇസ്രായേൽ; അതിർത്തികൾ അടച്ചു, ട്രക്കുകൾ പാതിവഴിയിൽ കുടുങ്ങി

text_fields
bookmark_border
ഗസ്സയെ സഹായിക്കുന്നവരുടെ വഴിമുടക്കി ഇസ്രായേൽ; അതിർത്തികൾ അടച്ചു, ട്രക്കുകൾ പാതിവഴിയിൽ കുടുങ്ങി
cancel

ജറൂസലം: ഗസ്സയിൽ തുടരുന്ന മനുഷ്യക്കുരുതിക്കിടെ സഹായഹസ്​തവുമായെത്തുന്ന അന്താരാഷ്​ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രായേൽ. നരകയാതന അനുഭവിക്കുന്ന ഫലസ്​തീനികളെ സഹായിക്കാൻ മരുന്നും ഭക്ഷണവുമുൾപ്പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ വ്യൂഹം ഫലസ്​തീൻ അതിർത്തികടക്കാനിരിക്കെയാണ്​ റോഡ്​ അടച്ചത്​.

കരേം അബു സേലം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ്​ ഇസ്രായേൽ നിഷ്​കരുണം അടച്ചത്​. സഹായം കൈമാറാൻ ഈ അതിർത്തി തുറന്നതായി​ ഇസ്രായേലിന്‍റെ അതിർത്തി സംരക്ഷണ വിഭാഗം (കോഗാറ്റ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്​ അടുച്ചുപൂട്ടിയതയി പ്രഖ്യാപനം വന്നത്​. പ്രദേശത്ത് മോർട്ടാർ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് നിസ്സാര​ പരിക്കേറ്റുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

കരേം അബു സേലം, ബൈത്ത്​ ഹനൂൻ അതിർത്തികൾ അടച്ചാൽ​ ഗസ്സയുടെ സ്​ഥിതി ഗുരുതരമാകുമെന്നും ജനത വീർപ്പുമുട്ടുമെന്നും​ നോർവീജിയൻ അഭയാർത്ഥി സമിതിയിലെ മിഡിൽ ഈസ്റ്റ്​ മാധ്യമ ഉപദേഷ്ടാവ് കാൾ സ്കിംബ്രി 'അൽ ജസീറ'യോട് പറഞ്ഞു. ''ഇസ്രായേൽ അതിക്രമത്തിൽ നരകിക്കുന്ന ജനങ്ങൾക്ക്​ അവശ്യവസ്തുക്കളും മാനുഷിക സഹായവും ലഭ്യമാക്കേണ്ടത്​ അനിവാര്യമാണ്​. ഇത്​ സുരക്ഷിതമായി എത്തിക്കാനുള്ള മാർഗം ഇസ്രായേൽ ഉറപ്പ് നൽകണം''-അ​േദ്ദഹം പറഞ്ഞു.

''വെടിനിർത്തൽ നടപ്പാക്കുകയും മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യണം. സന്നദ്ധസംഘങ്ങൾക്ക്​ ഗസ്സയിൽ പ്രവേശിച്ച്​ സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കാൻ ഇത്​ അനിവാര്യമാണ്​. ബോംബ്​ വർഷം തുടരു​​േമ്പാൾ സഹായവിതരണം സാധ്യമല്ല.'' -സ്കിംബ്രി വ്യക്​തമാക്കി.

ഗസ്സയിൽ ഒരാഴ്ച പിന്നിട്ട ഇസ്രയേൽ അക്രമത്തിൽ 63 കുട്ടികൾ ഉൾപ്പെടെ 219 പേരാണ്​ ഇതിനകം മരിച്ചുവീണത്​. 1500 പേർക്ക്​ സാരമായി പരിക്കേറ്റു. 450 ഓളം കെട്ടിടങ്ങൾ തകർത്തു. 52,000 ത്തിലധികം ഫലസ്തീനികൾ ഭവനരഹിതരായി പലായനം ചെയ്തതായും ഐക്യരാഷ്ട്രയുടെ സഹായ ഏജൻസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastinegaza attackGaza under attack
News Summary - Israel closes Gaza border crossing again, halting aid deliveries
Next Story