Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്ജിദുൽ അഖ്സയിൽ വിശ്വാസികളെ തടഞ്ഞ് ഇസ്രായേൽ

text_fields
bookmark_border
ചെക് പോയന്റിന് പുറത്ത് ആയിരങ്ങൾ കാത്തുകെട്ടിക്കിടക്കുന്നു
Al-Aqsa Mosque worshippers
cancel
camera_alt

മസ്ജിദുൽ അഖ്സയിലേക്കുള്ള വഴിയിൽ ഖലന്ദിയ ചെക് പോസ്റ്റിൽ കാത്തുനിൽക്കുന്ന ഫലസ്തീനികൾ

വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പുണ്യ ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയ വിശ്വാസികളെ തടഞ്ഞ് ഇസ്രായേൽ സൈന്യം. 12 വയസ്സ് വരെയുള്ള കുട്ടികളെയും 55 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 50ന് മുകളിലുള്ള സ്ത്രീകളെയുമാണ് ചെക് പോയന്റ് കടത്തിവിട്ടത്.

10,000 പേർക്ക് പ്രവേശനം അനുവദിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് അനുസരിച്ച് രണ്ടായിരത്തോളം പേരെ മാത്രമേ കടത്തിവിട്ടുള്ളൂ. ചെക് പോയന്റിന് പുറത്ത് ആയിരങ്ങൾ കാത്തുകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഗസ്സ യുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ ലക്ഷത്തിലേറെ ആളുകൾ എത്താറുണ്ടായിരുന്നു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുകയാണ്.

സൈന്യത്തിന്റെ പിന്തുണയോടെയാണ് അക്രമം. കഴിഞ്ഞ ദിവസം ഫലസ്തീനി യുവാവിനെ കുടിയേറ്റക്കാർ കൊലപ്പെടുത്തി. നാലുപേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.വെടിനിർത്തൽ വകവെക്കാതെ ഗസ്സയിൽ ഇടക്കിടെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel blocks worshippers from entering Al-Aqsa Mosque
Next Story