വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്നതിൽ നിന്ന് കാനഡ സംഘത്തെ തടഞ്ഞ് ഇസ്രായേൽ
text_fieldsഒട്ടാവ: അധിനിവിഷ്ട വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്നതിൽനിന്ന് ആറ് പാർലമെന്റ് അംഗങ്ങളടങ്ങിയ കാനഡ പ്രതിനിധിസംഘത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി. തങ്ങൾ ഭീകര സംഘടനയായി മുദ്രകുത്തിയ ഫലസ്തീൻ അനുകൂല ഇസ്ലാമിക് റിലീഫ് വേൾഡ് വൈഡ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് സംഘത്തിലുള്ളതെന്ന് പറഞ്ഞാണ് വിലക്ക്. ഇസ്രായേലിന്റെ നടപടിയിൽ കാനഡ വിദേശമന്ത്രി അനിത ആനന്ദ് പ്രതിഷേധം രേഖപ്പെടുത്തി. കാനഡ സെപ്റ്റംബറിൽ ഫലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു.
ഗസ്സയിലെ ജോർഡന്റെ ഇടപെടലിനെ അഭിനന്ദിച്ച് മോദി
അമ്മാൻ: ഗസ്സയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർഡൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ഇന്ത്യാ-ജോർഡൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനിലെത്തിയതാണ് മോദി. 37 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർഡനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

