അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേൽ ആക്രമണം; രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsറാമല്ല: വെസ്റ്റ് ബാങ്കിൽ ജെറിക്കോ പട്ടണത്തിലെ അഭയാർഥി ക്യാമ്പിൽ ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ കടന്നുകയറ്റത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. നെഞ്ചിൽ വെടിയേറ്റ രണ്ടു യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ജെറിക്കോ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഖുസയ്യ് അൽവലജി, മുഹമ്മദ് നുജൂം എന്നിവരാണ് കൊല്ലപ്പെട്ടത്. ക്യാമ്പിൽ ഒരു മണിക്കൂർ നേരം റെയ്ഡ് തുടർന്നു.
വെസ്റ്റ് ബാങ്കിൽ സമീപനാളുകളിൽ ഇസ്രായേൽ സേന അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിടുന്ന സംഭവങ്ങൾ തുടരുകയാണ്. ഈ വർഷം ഇതുവരെയായി 216 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 28 ഇസ്രായേലികളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

