Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെ ആക്രമിച്ച്...

ഇറാനെ ആക്രമിച്ച് ഇസ്രായേൽ, തെഹ്റാനിൽ വൻ സ്ഫോടനം; പശ്ചിമേഷ്യയിൽ യുദ്ധഭീതി

text_fields
bookmark_border
ഇറാനെ ആക്രമിച്ച് ഇസ്രായേൽ, തെഹ്റാനിൽ വൻ സ്ഫോടനം; പശ്ചിമേഷ്യയിൽ യുദ്ധഭീതി
cancel

തെ​ഹ്റാ​ൻ / തെ​ൽ​അ​വീ​വ്: എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​ശ്ചി​മേ​ഷ്യ വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ൽ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ, ഇ​റാ​ന് നേ​രെ യു.​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് സൈ​നി​ക കേ​​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നും തി​രി​ച്ച​ടി​ച്ച​തോ​ടെ മേ​ഖ​ല പൂ​ർ​ണ​മാ​യും ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​യി.

ജ​നീ​വ​യി​ൽ യു.​എ​സ്-​ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച ധാ​ര​ണ​യാ​കാ​തെ പി​രി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’ എ​ന്ന് പേ​രി​ട്ട സം​യു​ക്ത സൈ​നി​കാ​ക്ര​മ​ണ​ത്തി​ന് യു.​എ​സും ഇ​സ്രാ​യേ​ലും തു​നി​ഞ്ഞ​ത്. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​സ്രാ​യേ​ലി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ല​യി​ലെ വ്യോ​മ​പാ​ത ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യും അ​ട​ച്ചു.

തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​ൻ, പാ​കി​സ്താ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഷാ​ബ​ഹാ​ർ, ഇ​സ്ഫ​ഹാ​ൻ തു​ട​ങ്ങി​യ ത​ന്ത്ര​​പ്ര​ധാ​ന കേ​​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 61 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. തെ​ക്ക​ൻ ഇ​റാ​നി​ലെ മി​നാ​ബി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യെ ല​ക്ഷ്യ​മി​ട്ടും ആ​ക്ര​മ​ണം ന​ട​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ കൊ​ട്ടാ​രം ത​ക​ർ​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സ​മ​യം അ​ദ്ദേ​ഹം കൊ​ട്ടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​റി​വ്. പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്‍കി​യാ​നെ ല​ക്ഷ്യ​മി​ട്ടും ആ​ക്ര​മ​ണം ന​ട​ന്നു. ഇ​റാ​ന്റെ സൈ​നി​ക മേ​ധാ​വി മു​ഹ​മ്മ​ദ് പ​ക്പൂ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​റാ​നും പ്ര​ത്യാ​ക്ര​മ​ണം തു​ട​ങ്ങി. ആ​ദ്യം ഇ​സ്രാ​യേ​ലി​ലേ​ക്ക് മി​സൈ​ൽ തൊ​ടു​ന്ന ഇ​റാ​ൻ തൊ​ട്ട​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ഖ​ത്ത​ർ, ഖു​വൈ​ത്ത്, ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ന്റെ മി​സൈ​ൽ പ​തി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ​ഇ​സ്രാ​യേ​ലി​നു​നേ​രെ ക​ന​ത്ത മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നീ​വ​യി​ൽ മൂ​ന്നാം ഘ​ട്ട ആ​ണ​വ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ഇ​രു രാ​ജ്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​ക്ക് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ​ത​ന്നെ മേ​ഖ​ല​യി​ൽ യു.​എ​സ് യു​ദ്ധ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ത്തെ സൈ​നി​ക​ശേ​ഷി​യും യു.​എ​സ് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ആ​യ ‘ട്രൂ​ത്തി’​ൽ യു​ദ്ധ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ട്രം​പ്, ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു. കീ​ഴ​ട​ങ്ങു​ന്ന ഇ​റാ​നി​യ​ൻ സൈ​നി​ക​ർ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നി​ലെ നൂ​റി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ആ​ദ്യ ദി​വ​സം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel AttackIran Israel Tensions
News Summary - Israel attacking Iran
Next Story