നയതന്ത്ര നീക്കങ്ങൾക്കിടെ കുരുതി കൂട്ടി ഇസ്രായേൽ; 37 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണം
ന്യൂയോർക്: അമേരിക്കൻ മണ്ണിൽ ലോകരാജ്യങ്ങൾ സമ്മേളിച്ച് നയതന്ത്ര നീക്കം ശക്തമാക്കിയതിനിടെ ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. ഗസ്സ സിറ്റിയിൽ കൂടുതൽ മേഖലകളിൽ കരസേനയെ വിന്യസിച്ച് ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
പട്ടണത്തിൽ മാത്രം 30ലേറെ പേർ തിങ്കളാഴ്ച കൊല്ലപ്പെട്ടു. ഗസ്സയിലുടനീളം ആക്രമണങ്ങളിലായി 37 പേരുടെ മരണം സ്ഥിരീകരിച്ചു. അതിനിടെ, ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ ഇസ്രായേലി മെർക്കാവ ടാങ്ക് ഹമാസ് സായുധ വിഭാഗം തകർത്തു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കിങ് ഹുസൈൻ പാലം അടച്ചു.
യമൻ തീരത്തുനിന്ന് അകലെ ഏദൻ കടലിൽ കപ്പൽ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

