Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒമാൻ തീരത്തെ​ ചരക്കുകപ്പൽ ആക്രണത്തിന്​ പിന്നിൽ ഇറാനെന്ന്​ ഇസ്രായേൽ; മേഖലയിൽ സംഘർഷം പുകയുന്നു
cancel
Homechevron_rightNewschevron_rightWorldchevron_rightഒമാൻ തീരത്തെ​...

ഒമാൻ തീരത്തെ​ ചരക്കുകപ്പൽ ആക്രണത്തിന്​ പിന്നിൽ ഇറാനെന്ന്​ ഇസ്രായേൽ; മേഖലയിൽ സംഘർഷം പുകയുന്നു

text_fields
bookmark_border

മസ്​കത്ത്​: അറബിക്കടലിൽ ഒമാൻ തീരത്ത്​ വ്യാഴാഴ്​ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന്​ ഇസ്രായേൽ. ലണ്ടൻ ആസ്​ഥാനമായ സോഡിയാക്​ മാരിടൈമിനായി സർവീസ്​ നടത്തിയ എം.വി മെർസർ സ്​ട്രീറ്റാണ്​ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്​. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ്​ സോഡിയാക്​ മാരിടൈം. രണ്ട്​ നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള​ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങൾ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേൽ ആരോപണങ്ങളെ കുറിച്ച്​ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന്​ സുചനയുണ്ട്​. ബ്രിട്ടീഷ്​, റുമാനിയൻ പൗരന്മാരാണ്​ കൊല്ലപ്പെട്ടത്​.

യു.എസ്​ നാവിക സേനയുടെ സഹായത്തോടെ കപ്പൽ സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റുകയാണെന്ന്​ കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആക്രമണം മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക്​ തുടക്കമിടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്​. ഇരുരാജ്യങ്ങൾക്കുമിടയിലെ നിഴൽ യുദ്ധം കൂടുതൽ ശക്​തിയാർജിക്കാൻ ഇത്​ സഹായകമാകുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ആക്രമണത്തിനെതിരെ കടുത്ത പ്രതികരണം ആലോചിക്കുകയാണെന്നും ബ്രിട്ടീഷ്​ പ്രധാനമന്ത്രി ഡൊമിനിക്​ റാബുമായി വിഷയം ചർച്ച ചെയ്യുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡ്​ പറഞ്ഞു. എന്നാൽ, സിറിയയിലെ എയർപോർട്ട്​ ആക്രമിച്ച ഇസ്രായേലിന്​ തിരിച്ചടിയാണ്​ കപ്പൽ ആക്രമണമെന്ന്​ ഇറാൻ ടെലിവിഷൻ പ്രതികരിച്ചു.

ടാൻസാനിയയി​ലെ ദാറുസ്സലാമിൽനിന്ന്​ യു.എ.ഇയിലേക്ക്​ വരികയായിരുന്നു കപ്പൽ. ഈ സമയം ചരക്കുണ്ടായിരുന്നില്ല.

ഇതേ സംഭവം നടന്നതിന്​ പരിസരത്ത്​ മുമ്പും ഇറാൻ, ഇസ്രായേൽ കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്​. മൂന്നു വർഷത്തിനിടെ ഗൾഫ്​ കടൽ, ചെങ്കടൽ, കിഴക്കൻ മെഡിറ്ററേനിയൻ കടലുകളിൽ മാത്രം 150ലേറെ ആക്രമണങ്ങളാണ്​ നടന്നത്​. പക്ഷേ, ആളപായം അപൂർവമാണ്​. അടുത്തിടെ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സമാന സംഭവത്തിൽ ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ കഴിഞ്ഞ ജൂണിൽ ഒമാനു സമീപം തീപിടിച്ച്​ മുങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeloil tanker attackOman beach
News Summary - Israel accuses Iran over deadly oil tanker attack
Next Story