Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഗൂർ...

ഉയ്​ഗൂർ വംശഹത്യക്കെതിരെ ഇസ്​ലാമിക ലോകം ഒന്നിക്കണം -റൂഷൻ അബ്ബാസ്​

text_fields
bookmark_border
ഉയ്​ഗൂർ വംശഹത്യക്കെതിരെ ഇസ്​ലാമിക ലോകം ഒന്നിക്കണം -റൂഷൻ അബ്ബാസ്​
cancel

വാഷിങ്​ടൻ ഡി.സി: സിൻജിയാങ്ങിലെ ഉയ്​ഗൂർ മുസ്‌ലിംകളോട് ചൈന നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ ഇസ്​ലാമിക ലോകം ഒന്നിക്കണമെന്ന്​ അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ റൂഷൻ അബ്ബാസ്. ഉയ്​ഗൂർ മുസ്‌ലിംകൾക്കെതിരെ കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന വംശഹത്യക്കെതിരെ ലോകം കണ്ണടക്കുകയാണെന്നും അവർ പറഞ്ഞു.

'ലക്ഷക്കണക്കിന് ഉയ്​ഗൂർകാരെ തടങ്കൽപ്പാളയങ്ങളിലാക്കിയിരിക്കുന്നു. അവരുടെ മതം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അവയവങ്ങൾ കവർച്ചചെയ്യുന്നു, മുടി വിൽക്കുന്നു, നമ്മുടെ ആളുകൾ വംശഹത്യ നേരിടുകയാണ്' ഉയ്​ഗൂർ വംശജകൂടിയായ റൂഷൻ അബ്ബാസ് പറയുന്നു. 'കാമ്പെയിൻ ഫോർ ഉയ്​ഗൂർ'എന്ന കൂട്ടായ്​മയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് റൂഷൻ.


ചില്ലറ സാമ്പത്തിക ലാഭത്തിനായി ഗൾഫ് രാജ്യങ്ങൾ ചൈനയുടെ വംശഹത്യയെക്കുറിച്ച് നിസ്സംഗത പുലർത്തുന്നതായും അവർ പറഞ്ഞു. ഉയ്​ഗൂർ വിഷയത്തിലെ ഒാർഗനൈസേഷൻ ഒാഫ്​ മുസ്​ലിം കോർപ്പറേഷൻ(ഒ.​െഎ.സി)യുടെ ഇരട്ടത്താപ്പിനെതിരേയും റൂഷൻ ആഞ്ഞടിച്ചു. വിഷയത്തിലെ പാകിസ്​ഥാ​െൻറ നിലപാടിനേയും അവർ ചോദ്യം ചെയ്യുന്നു.


'ചൈനയുമായുള്ള ബന്ധം സ്വന്തം പ്രയോജനത്തിന്​ മാത്രമാണ്​ പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇത് വഡ്ഡിത്തമാണ്. ചൈനയുടെ കോളനിയായി മാറുകയാണ് പാകിസ്​ഥാൻ. ചൈനീസ് ഭാഷ പാക്​ സ്​കൂളുകളിൽ പഠിപ്പിക്കപ്പെടുകയും ചൈനീസ് സൈന്യം പാകിസ്ഥാനിലെ തെരുവുകളിൽ കടങ്ങുകയും ചെയ്യുന്നു. ഇതിൽനിന്ന്​ കാര്യങ്ങൾ വ്യക്തമാണ്'-അവർ പറഞ്ഞു. ലോകത്തി​ലെ മുസ്​ലിംകൾ ഒരിക്കലും ഉയ്​ഗൂരിലെ തങ്ങളു​െട സഹോദരന്മാരേയും സഹോദരിമാരേയും ഉപേക്ഷിക്കരുതെന്നും റൂഷൻ ആവശ്യ​െപ്പട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uyghur MuslimsgenocideChinese CommunistIslamic community
Next Story