ഇസ്ലാമാബാദിൽ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു
text_fieldsഇസ്ലാമാബാദ്: രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു. എച്ച്9 മേഖലയിൽ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്താണ് പാക് സർക്കാർ 10 കോടി ചെലവിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കുന്നത്. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പാർലമെൻററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ഭൂമി പൂജ നിർവഹിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ പ്രത്യേക അനുമതിയോടെയാണ് 10 കോടി രൂപ ക്ഷേത്ര നിർമാണത്തിനായി അനുവദിച്ചതെന്ന് മതകാര്യ മന്ത്രി പിർ നൂറുൽ ഹഖ് ഖാദ്രി പറഞ്ഞു. ഇസ്ലാബാദിലെ ഹിന്ദു പഞ്ചായത്താണ് ക്ഷേത്രത്തിനായി 2017ൽ സ്ഥലം അനുവദിച്ചത്. പഞ്ചായത്തു തന്നെയാണ് ക്ഷേത്രത്തിന് ശ്രീകൃഷ്ണ മന്ദിർ എന്ന് പേരിട്ടതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
