Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോർമുസ് അടവ്,...

ഹോർമുസ് അടവ്, ട്രംപിന്റെ പദ്ധതിയോ? ഇന്ത്യ പ്രതിസന്ധിയിലാവുമെന്ന് വിദഗ്ധൻ

text_fields
bookmark_border
ഹോർമുസ് അടവ്, ട്രംപിന്റെ പദ്ധതിയോ? ഇന്ത്യ പ്രതിസന്ധിയിലാവുമെന്ന് വിദഗ്ധൻ
cancel

വാഷിങ് ടൺ: ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളുടെ ഗതാഗതം പെട്ടെന്ന് നിർത്തലാക്കുന്നത് യുദ്ധകാല തടസ്സമായി തോന്നാമെങ്കിലും ഭൗമരാഷ്ട്രീയ തന്ത്രളോടെയുള്ള അമേരിക്കയുടെ നീക്കമാണെന്നാണ് സാമ്പത്തിക കാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ചോക്ക്‌പോയിന്റിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള യുദ്ധത്തിന്‍റെ പേരിൽ പെട്ടെന്ന് പിൻവലിച്ചതിനെത്തുടർന്ന് ആഗോള ഊർജ്ജ സംവിധാനം "പട്ടികയില്ലാല്ലാത്ത സാമ്രാജ്യ"ത്തിലേക്ക് പ്രവേശിച്ചതായി ഊർജ്ജ സാമ്പത്തിക വിദഗ്ധൻ അനസ് അൽഹാജി പറയുന്നു.

"ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, എൽഎൻജി, പ്രകൃതിവാതക ദ്രാവകങ്ങൾ, വളങ്ങൾ, മെഥനോൾ, മറ്റ് പെട്രോളിയം ഉൽപ്പങ്ങൾ എന്നിവ നമ്മൾ ഇതുവരെ നമ്മുടെ പരിഗണയിൽ ഇല്ലാതിരുന്ന പ്രദേശത്തേക്ക് പ്രവേശിക്കുകയാണ്," അൽഹാജി പറഞ്ഞു.

ടാങ്കറുകൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണമണത്തോടെയല്ല, മറിച്ച് ഒരു രാത്രി മുഴുവൻ കപ്പൽഗതാഗതം സ്തംഭിപ്പിച്ചതിന്‍റെ സാമ്പത്തിക ആഘാതമാണ് യഥാർഥ പ്രതിസന്ധിയുടെ തുടക്കമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംഘർഷം തുടങ്ങിയപ്പോൽ തന്നെ പ്രമുഖ യൂറോപ്യൻ, ആഗോള ഇൻഷുറൻസ് കമ്പനികൾ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കുള്ള റിസ്ക് കവറേജ് പെട്ടെന്ന് റദ്ദാക്കുകയും കപ്പൽ ഉടമകൾ കപ്പൽ യാത്ര പൂർണമായും നിർത്തുകയും ചെയ്തു. ഇത്തരമൊരു നീക്കം ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതുപോലൊരു ഷിപ്പിങ് പ്രതിസന്ധി മുമ്പ് ഉണ്ടായിട്ടില്ലെന്നും അൽഹാജി കൂട്ടിച്ചേർത്തു. ആഗോള ഊർജ്ജ വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 15 മുതൽ 20 ശതമാനം വരെയും ആഗോള എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനംവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.

എന്നാൽ ഇറാനിയൻ സൈനിക നടപടികളേക്കാൾ മറ്റ് സാമ്പത്തിക തീരുമാനങ്ങളാണ് ഷിപ്പിങ് തടസ്സത്തിന് കാരണമെന്ന് അൽഹാജി വാദിക്കുന്നു. എണ്ണ ടാങ്കറുകളെ ഇറാൻ ആക്രമിക്കുന്നതിനും മമ്പ് തന്നെ ഇൻഷുറൻസ് റദ്ദാക്കലും നിരക്ക് വർദ്ധനവും വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മൗനം

എണ്ണവില വർധയെയും നിരന്തരം വിമർശിക്കുമ്പോഴും, ഇൻഷുറൻസ് പ്രതിസന്ധിയെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൗനം പാലിക്കുകയാണ്. "ഈ ഇൻഷുറൻസ് പ്രതിസന്ധിയെക്കുറിച്ച് പ്രസിഡന്റ് ട്രംപിന്റെ മൗനം ശ്രദ്ധേയമാണ്," അൽഹാജി പറഞ്ഞു. ഇറാനെതിരായി നീക്കത്തിനു പിന്നിൽ വലിയ ഭൗമ-രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശീതയുദ്ധകാലത്തെ സമുദ്ര തന്ത്രം പുനരുജ്ജീവിപ്പിക്കുക എന്നതും ലക്ഷ്യമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി കൂടുതൽ വഷളായാൽ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ-എൽഎൻജി ടാങ്കറുകൾക്ക് യു.എസ് നാവികസേന സുരക്ഷഉറപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. 1980-കളിലെ ഇറാൻ ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ നാവികസേന കുവൈത്ത് ടാങ്കറുകളെ സംരക്ഷി പോലെയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യ ഉൾപ്പെടെന്ന വികസ്വര സമ്പദ്‌വ്യവസ്ഥകളെ പ്രതിസന്ധി ഇതിനകം ബാധിച്ചു തുടങ്ങി. ഇന്ത്യയുടെ വളം ഇറക്കുമതിയുടെ നാലിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഗൾഫിൽ നിന്ന് ഇറക്കുമതിചെയ്യുന്ന എണ്ണയെയും വാതകത്തെയുമാണ് ഇന്ത്യയിലെ വളം വ്യവസായികൾ കൂടുതവും ആശ്രയിക്കുന്നത്. ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വിതരണത്തിൽ തടസ്സം നേരിട്ടതോടെ വളം ഉൽ‌പാദകർ പ്രകൃതിവാതക ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇന്ത്യയുടെ പ്രധാന നടീൽ സീസണിന് തൊട്ടുമുമ്പ് തടസ്സം വെറും സമയംമോശം മാത്രമാകില്ല. "ഈ വർഷം കാർഷിക ഉൽ‌പാദനം ഗണ്യമായി കുറഞ്ഞാൽ, ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ കാർഷിക ഉൽ‌പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. അമേരിക്ക വളരെക്കാലമായി പ്രതീക്ഷിക്കുന്നതാണിത്," അൽഹാജി പറഞ്ഞു.

പ്രതിസന്ധി ദരിദ്ര രാജ്യങ്ങളെയും ബാധിക്കുന്നു. ബംഗ്ലാദേശ് വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കാൻ തുടങ്ങി. ഈജിപിതിലേക്കും ജോർദാനിലേക്കും ഇസ്രായേലിൽ നിന്നുള്ള വാതക കയറ്റുമതി നിലച്ചു. ചില ഗൾഫ് ഉൽ‌പാദകർ എണ്ണ, എൽ‌.എൻ‌.ജി, പെട്രോകെമിക്കൽസ് എന്നിവയുടെ ഉത്പാദനം വെട്ടിക്കുറച്ചു. ഊർജ്ജ വിപണി ഇപ്പോൾ നീണ്ട അരക്ഷിതാവസ്ഥയിലേക്കാണ് കൂപ്പുകുത്തുന്നതെന്ന് സാമ്പത്തിക കാര്യ വിദഗ്ധർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trumbHormuzUS-indiaindiaWorld New
News Summary - Is This Trump's Hormuz Plan? Economist Warns India Could Be In The Crosshairs
Next Story