Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ബിഗ്ബിയാണോ ഇത്?'...

'ബിഗ്ബിയാണോ ഇത്?' അഫ്ഗാൻ അഭയാർഥിയുടെ ചിത്രം കണ്ട നെറ്റിസൺസ് ആശയക്കുഴപ്പത്തിൽ

text_fields
bookmark_border
portrait of afghan refugee
cancel
Listen to this Article

ബോളിവുഡ് താരം അമിതാബ് ബച്ചനോട് രൂപസാദൃശ്യമുള്ള അഫ്ഗാനി അഭയാർഥിയുടെ ഛായാചിത്രം ഇന്റർനെറ്റിൽ പറന്നുനടക്കുകയാണ്. ​വിഖ്യാത ഫോട്ടോഗ്രാഫർ സ്റ്റീവ് മക് കറി ആണ് ഫോട്ടോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടപ്പോൾ അമിതാബ് ബച്ചനാണെന്നാണ് നെറ്റിസൺസ് കരുതിയത്. നരച്ച താടിയുള്ള, ഒരു കണ്ണു മൂടി തലപ്പാവു ധരിച്ച, അതിനു മുകളിലൂടെ കണ്ണടയിട്ട ചിത്രം 2018ലാണ് ആദ്യമായി ലോകം കണ്ടത്.

അഭയാർഥികളുടെ ദൈന്യതയെകുറിച്ചുള്ള ഓർമപ്പെടുത്തൽ എന്ന കുറിപ്പുമായി സ്റ്റീവ് ചൊവ്വാഴ്ച പങ്കുവെച്ച ഫോട്ടോക്ക് ഒരുലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചത്. വീണ്ടും ചിത്രം കണ്ടപ്പോൾ

തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലെ ബിഗ്ബിയുടെ കഥാപാത്രമാണിതെന്നാണ് ആളുകൾ വിലയിരുത്തിയത്. ബിഗ്ബിയുമായി ചിത്രത്തിന് നല്ല സാദൃശ്യമുണ്ടെന്നാണ് പലരുടെയും വിലയിരുത്തൽ. ബിഗ്ബിയുടെ പുതിയ ചിത്രം റിലീസാകാനിരിക്കുകയാണെന്നും മറ്റു ചിലരും വിചാരിച്ചു. പാകിസ്താനിൽ കഴിയുന്ന 68 കാരനായ അഫ്ഗാൻ അഭയാർഥിയാണിതെന്ന് മക് കറി അടിക്കുറിപ്പിൽ പറയുന്നുണ്ട്.

അഫ്ഗാൻ അഭയാർഥിയായ പച്ചക്കണ്ണുകളുള്ള ഷർബത് ഗുലയുടെ ചിത്രത്തിലൂടെയാണ് മക് കറി ശ്രദ്ധനേടിയത്. 1985 ജൂൺ മാസത്തിലെ നാഷനൽ ജിയോഗ്രാഫിക് മാഗസിന്റെ പുറം ചട്ടയിൽ ഈ പടം ഇടംപിടിച്ചതോടെയാണ് അന്ന് 12 വയസ്സ് മാത്രമുള്ള ഷർബത്ത് ഗുല ശ്രദ്ധിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resemblance Amitabh Bachchan​Afghan Refugee Portrait
News Summary - Is This Amitabh Bachchan​? Internet Asks about Portrait Of Afghan Refugee Resurfaces Online
Next Story