Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുജ്തബയുടെ ആരോഗ്യ നില ഗുരുതരം?

text_fields
bookmark_border
മുജ്തബയുടെ ആരോഗ്യ നില ഗുരുതരം?
cancel

തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. അബോധാവസ്ഥയിലുള്ള മുജ്തബ ചികിത്സയിലാണെന്നും യു.എസ്-ഇസ്രായേൽ ഇന്റലിജൻസ് സ്രോതസുകളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.

യു.എസ്-ഇസ്രായേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് പറയുന്നത്. ഇറാനിലെ ഖൂമിലാണ് മുജ്തബ ചികിത്സയിൽ കഴിയുന്നതത്രെ. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മുജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും പലരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഖാംനഈ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ വ്യോമാക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Is Mujtaba's health condition critical?
Next Story