യു.എസുമായും ഇസ്രായേലുമായും രാജ്യം സമ്പൂർണ യുദ്ധത്തിലെന്ന് ഇറാൻ പ്രസിഡന്റ്
text_fieldsതെഹ്റാൻ: തന്റെ രാജ്യം യു.എസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി പൂർണ തോതിലുള്ള യുദ്ധത്തിലാണെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് പെസെഷ്‍കിയാൻ ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് സന്ദർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണിത്.
‘യു.എസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി നമ്മൾ പൂർണ തോതിലുള്ള യുദ്ധത്തിലാണ്. നമ്മുടെ രാജ്യം സ്ഥിരതയോടെ തുടരാൻ അവർ ആഗ്രഹിക്കുന്നില്ല. 1980കളിൽ ഇറാഖുമായി ഇറാൻ നടത്തിയ മാരകമായ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധ’മെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
ഇറാഖുമായി നടന്ന യുദ്ധത്തിൽ ഇരുവശത്തുമായി പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടതിനെ അപേക്ഷിച്ച് ഇറാനെതിരായ പടിഞ്ഞാറിന്റെ യുദ്ധമാണ് കൂടുതൽ സങ്കീർണ്ണവും ദുഷ്‌കരവുമാണെന്നും പെസെഷ്കിയൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ വ്യോമാക്രമണത്തിനിടെ ഇറാനിൽ ഇസ്രായേലും യു.എസും നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ 1,100റോളം ഇറാനികൾ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പ്രതികാര മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 28 പേരും കൊല്ലപ്പെട്ടു. എന്നിരുന്നാലും, ജൂണിൽ ഇസ്രായേലുമായുള്ള യുദ്ധത്തിനുശേഷം, ഇറാന്റെ സായുധ സേന ഇപ്പോൾ ശക്തരും സജ്ജരുമാണെന്നും പെസഷ്കിയാൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

